Filtrar por gênero

Story Teller

Story Teller

Asiaville Malayalam

ഒരു കഥ എങ്ങനെയാണ് രൂപം കൊളളുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ, കഥയുടെ വഴിയിൽ എഴുത്തുകാരൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ, പിരിമുറുക്കങ്ങൾ എന്നിവയെ എങ്ങനെയാണ് രേഖപ്പെടുത്തുക? കഥകളെയും എഴുത്തിനെയും കുറിച്ച് ഏഷ്യാവിൽ മലയാളം ഒരുക്കുന്ന പോഡ് കാസ്റ്റാണ് സ്റ്റോറി ടെല്ലർ. കഥകളെക്കുറിച്ച്, അവ എങ്ങനെയാണ് മനസിലേക്ക് കടന്നുവന്നത്, എന്നതിനെപ്പറ്റി എഴുത്തുകാർ ഓരോ ആഴ്ചയും ഇതിലൂടെ വിശദീകരിക്കും. ഇനി മുതൽ എല്ലാ ആഴ്ചയും സ്റ്റോറി ടെല്ലർ കേട്ട് തുടങ്ങാം.

10 - Storyteller Podcast | EP 12 | ചെമ്മീനും കറുത്തമ്മയും പുതിയകാലത്ത് | മിനി പി.സി
0:00 / 0:00
1x
  • 10 - Storyteller Podcast | EP 12 | ചെമ്മീനും കറുത്തമ്മയും പുതിയകാലത്ത് | മിനി പി.സി

    മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഏപ്രിൽ രണ്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ച എഴുത്തുകാരി മിനി പിസിയുടെ കറുത്തമ്മ എന്ന കഥയാണ് സ്റ്റോറി ടെല്ലറിൽ ഇത്തവണ. തകഴി ശിവശങ്കരപ്പിളളയുടെ ചെമ്മീൻ എന്ന നോവലും കറുത്തമ്മയും സാന്ദർഭികമായി കടന്നുവരികയും പിന്നീട് ആ കഥയിലൂടെ തന്നെ അതിനെ പുനരെഴുതുകയും ചെയ്യുകയാണ് മിനി. കഥയെക്കുറിച്ച്, അതിന്റെ ആലോചനകളെക്കുറിച്ച് മിനി സംസാരിക്കുന്നത് കേൾക്കാം.

    Mon, 19 Apr 2021 - 10min
  • 9 - Storyteller Podcast | EP 09 | മഴക്കാലം, മഞ്ഞുകാലം-സിനിമ പോലൊരു കഥ | പി. ജിംഷാര്‍

    യുവ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി. ജിംഷാറിന്റെ കഥയാണ് ഇത്തവണ സ്റ്റോറി ടെല്ലറിൽ. ട്രൂ കോപ്പി തിങ്ക് വെബ്സീനിൽ വന്ന മഴക്കാലം, മഞ്ഞുകാലം, കൊറോണക്കാലം, സിനിമാക്കാലം, കാലം, അന്ന് എന്ന കഥയെക്കുറിച്ച്, എഴുത്തുരീതികളെക്കുറിച്ചൊക്കെ ജിംഷാർ ദീർഘമായി സംസാരിക്കുന്നത് കേൾക്കാം.

    Tue, 23 Mar 2021 - 52min
  • 8 - Storyteller Podcast | EP 08 | അമ്മയുടെ കാലും മകന്‍റെ നടത്തവും | വിനു ഏബ്രഹാം

    തിരക്കഥാകൃത്തും എഴുത്തുകാരനുമായ വിനു ഏബ്രഹാമിന്റെ കാൽ എന്ന കഥയാണ് സ്റ്റോറി ടെല്ലറിൽ ഇത്തവണ. ഫെബ്രുവരി ലക്കം പച്ചക്കുതിര മാസികയിൽ വന്ന കഥയെക്കുറിച്ചും കഥ വന്ന വഴിയെക്കുറിച്ചും വിനു ഏബ്രഹാം സംസാരിക്കുന്നത് കേൾക്കാം.

    Sat, 13 Mar 2021 - 15min
  • 7 - ജയിലില്‍ നിന്നുളള രൂപേഷിന്റെ എഴുത്തുകളിലെ കറപ്പന്‍ | ഷൈന

    ഷൈനയുടെ കറപ്പൻ എന്ന കഥയാണ് ഇത്തവണ സ്റ്റോറി ടെല്ലറിൽ. ഫിലിം ഫെസ്റ്റിവെൽ പതിപ്പായി ഇറങ്ങിയ മാധ്യമം ആഴ്ചപതിപ്പിലാണ് കറപ്പൻ പ്രസിദ്ധീകരിച്ചത്. ജയിലിൽ കഴിഞ്ഞിരുന്ന കാലത്തും ജീവിത പരിസരത്തും എപ്പോഴുമുളള പൂച്ചകളെ മുൻനിർത്തി സ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങളാണ് കറപ്പൻ എന്ന കഥയിലൂടെ ഷൈന പങ്കുവെക്കുന്നത്. താൻ എഴുതിയ കഥ എന്നല്ല ഇതിനെ വിശേഷിപ്പിക്കേണ്ടതെന്നും പങ്കാളിയും മാവോയിസ്റ്റ് നേതാവുമായ രൂപേഷിന്റെ എഴുത്തും ചിന്തകളും അടുക്കിപ്പെറുക്കി വെക്കുകയാണ് ചെയ്തതെന്നും ഷൈന പറയുന്നു. വിശദമായി കേള്‍ക്കാം.

    Mon, 08 Mar 2021 - 16min
  • 6 - Storyteller Podcast | EP 06| ആറടി അകലത്തിന്റെ ലോകം | വിനോദ് കൃഷ്ണ

    മാധ്യമം ആഴ്ചപതിപ്പിൽ ഫെബ്രുവരി ആദ്യം പ്രസിദ്ധീകരിച്ച വിനോദ് കൃഷ്ണയുടെ ആറടി അകലമെന്ന കഥയാണ് ഇത്തവണ. കഥയെക്കുറിച്ചും അതിലേക്ക് എത്തിയതെങ്ങനെ എന്നും വിനോദ് കൃഷ്ണ പറയുന്നത് കേൾക്കാം. 

    Sat, 20 Feb 2021 - 12min
Mostrar mais episódios