Nach Genre filtern
- 538 - പെട്രോൾ വിലയുടെ താത്വിക സാമ്പത്തിക അവലോകനം
സ്പെഷ്യൽ ന്യൂസ്
പെട്രോൾ വിലയുടെ താത്വിക സാമ്പത്തിക അവലോകനം
എന്തുകൊണ്ട് പെട്രോൾ വില കൂടി?''അന്താരാഷ്ട്ര വിപണിയിൽ പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്,
അതിന്റെ ഒരംശമാണ് കൂട്ടിയത്.
അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ അവിടെ കുറഞ്ഞതിന്റെ കുറച്ച് ഇവിടെ കൂട്ടിയിട്ടുണ്ട്.
കൂട്ടിയെങ്കിലും വില കുറയുകയാണ് ചെയ്യുന്നത്.
അത്രയും തന്നെ ഇവിടെ കൂട്ടിയിട്ടില്ല.
മൂന്ന് രൂപ കൂട്ടിയെങ്കിലും മൊത്തം വില കൂടുന്നില്ല''(വി മുരളീധരൻ എക്കണോമിക്സ്)
താനാരാ?
“താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്.
തനിക്ക് ഞാന്‍ പറഞ്ഞുതരാം താനാരാണെന്ന്,
എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക്
എന്നിട്ട് തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാനാരാണെന്നും” .(കുതിരവട്ടം പപ്പു ഫിലോസഫി)
See omnystudio.com/listener for privacy information.
Wed, 17 Feb 2021 - 537 - നെറ്റെവിടെ ഫുഡെവിടെ ജോബെവിടെ സർക്കാരേ?
സ്പെഷ്യൽ ന്യൂസ്
നെറ്റെവിടെ ഫുഡെവിടെ ജോബെവിടെ സർക്കാരേ?
അഥവാ
കേരളത്തിൽ ഇന്റർനെറ്റ് പൗരന്റെ അവകാശമാകുമ്പോൾകേരളത്തിലെ ഇ എം എസ് സർക്കാരിന്റെ കാലം
അരിയില്ല, തുണിയില്ല ആകെ നരകമെന്ന് പ്രതിപക്ഷം
തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കി
''അരിയെവിടെ, തുണിയെവിടെ
പറയൂ പറയൂ നമ്പൂരി
തൂങ്ങിച്ചാവാൻ കയറില്ലെങ്കിൽ
പൂണൂലില്ലേ നമ്പൂരി''കാലം മാറി
മുൻഗണനകളുടെ ലിസ്റ്റും മാറി
അരിയുണ്ട്, തുണിയുണ്ട്
ഇല്ലാത്തത് തൊഴിൽ
നാളെ ചിലപ്പോൾ ഇന്റർനെറ്റും
അപ്പോൾ വിളിക്കുന്ന മുദ്രാവാക്യമിതാവാം
നെറ്റെവിടെ ഫുഡെവിടെ ജോബെവിടെ സർക്കാരേ?See omnystudio.com/listener for privacy information.
Tue, 16 Feb 2021 - 536 - സിനിമാ നടൻ ബാദുഷ അന്തരിച്ചു!
സിനിമാ നടൻ ബാദുഷ അന്തരിച്ചു!
ഇനിയും ബാദുഷമാരെ വെള്ളത്തുണിയിൽ പുതച്ച് കുഴിയിലോട്ടെടുക്കും.
പത്തിരുപത് വയസ്സുകഴിഞ്ഞിട്ടും കുഞ്ഞായിരുന്ന ബാദുഷമാർ
കുഞ്ഞായി ജനിച്ച് കുഞ്ഞായി മരിക്കുന്നവർ
അവർക്കൊപ്പം അത്ര കാലവും കരയറിയാതെ വെറുതെ ജീവിതത്തോണി തുഴഞ്ഞ ഉറ്റവർ
അവരുടെ നിലവിളി കേൾക്കും
അവരുടെ മാത്രം നിലവിളി
എന്നാലത് മുദ്രാവാക്യ പെരുമഴയിൽ മുങ്ങിപ്പോകും
ജാഥ തുടങ്ങാൻ നല്ല ഇടം ബാദുഷമാരുടെ നാടാണത്രെ!
നാടിനെ വികസിപ്പിക്കാൻ
നാടിനു ഐശ്വര്യം കൊണ്ടുവരാൻ
നാടിനെ ജയിപ്പിക്കാൻ.
നേതാക്കളുടെ കേരളയാത്രകൾ
ക്യാമറയുടെ ഫോക്കസ് അവരുടെ മുഖത്തേക്ക് മാത്രം
ലോ ആംഗിളിൽ ഒരു പടവുമെടുക്കരുത്
അവിടെയാണ് ജീവിച്ചിരിക്കുന്ന ബാദുഷമാരുടെ കുടിലുകൾ
മരിച്ച ബാദുഷമാരുടെ കുഴിമാടങ്ങൾ ....See omnystudio.com/listener for privacy information.
Tue, 16 Feb 2021 - 535 - ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു!!
സ്പെഷ്യൽ ന്യൂസ്
ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു!!
ബഷീര്‍, ''കിട്ടിയോ?''
അവള്, ''ദൈവമേ! കിട്ടി.''
ബഷീര്‍, ''കമ്പുകളിലെ കെട്ടഴിക്കണം.''
അവള്, ''അഴിക്കാം.''
ഒരു നിമിഷത്തിനു ശേഷം അവള് ചേര്‍ത്തു, ''ഞാന്‍ പൂക്കളെല്ലാം നുള്ളിയെടുത്തു വയ്ക്കാന്‍ പോവുകയാ.'' ബഷീര്‍ കൗതുകത്തോടെ, ''എവിടെ? മുടിക്കെട്ടിലോ?''
അവള്, ''അല്ല.''
ബഷീര്‍, ''പിന്നെ?''
അവള്, ''ഹൃദയത്തിനുള്ളില്‍ - ബ്ലൗസിനുള്ളില്‍.''
ബഷീര്‍ തരളിതനായി, പ്രേമത്തിന്റെ സ്വരത്തില്‍, ''അതിലെന്റെ ചുംബനങ്ങളുണ്ട്.''
അവള്, ''ഞാനിതു നട്ട് വെള്ളമൊഴിച്ചിട്ട് വരാം. എപ്പോഴും മതിലിന്റെ മുകളില്‍ നോക്കണം. ഞാന്‍ വരുമ്പം ഒരൊണങ്ങിയ കമ്പ് മതിലിനു മുകളിലേക്കിടും. വരുമോ?''
ബഷീര്‍, ''ഞാനത് നോക്കിയിരിക്കും.''
അവള്, ''കണ്ടാല്‍ വരുമോ?''
ബഷീര്‍, ''വരും.''See omnystudio.com/listener for privacy information.
Sun, 14 Feb 2021 - 534 - മൈക്രോസോഫ്റ്റിൽ അഭിമുഖത്തിനെത്തിയ ഒരാളുടെ (കെട്ടു) കഥ!!!
സ്പെഷ്യൽ ന്യൂസ്
മൈക്രോസോഫ്റ്റിൽ അഭിമുഖത്തിനെത്തിയ ഒരാളുടെ (കെട്ടു) കഥ!!!
ജാനറ്റർ ജോലിക്കാണ് എത്തിയത്.
എച്ച് ആർ മാനേജരുമായുള്ള അഭിമുഖം
ചോദ്യങ്ങൾക്കെല്ലാം കൃത്യം ഉത്തരം കൊടുത്തു.
എംപ്ലോയ്മെന്റ് പാക്കേജ് വിശദാംശം അയക്കാൻ ഇമെയിൽ ആവശ്യപ്പെട്ടു.
തൂപ്പുജോലി തേടി പോയ ആൾക്ക് ഇ മെയിൽ എവിടെയിരിക്കുന്നു.
ഇമെയിൽ ഇല്ലാതെ ജോലിയില്ല.
ആട്ടിപ്പുറത്താക്കപ്പെട്ട അയാൾ തകർന്ന മനസ്സുമായി പടിയിറങ്ങി.See omnystudio.com/listener for privacy information.
Thu, 11 Feb 2021 - 533 - വൈറസുകളിൽ നല്ലതും ചീത്തയുമുണ്ടോ?
സ്പെഷ്യൽ ന്യൂസ്
വൈറസുകളിൽ നല്ലതും ചീത്തയുമുണ്ടോ?
വൈറസിനെ ഇഷ്ടപ്പെടാൻ ആർക്ക് സാധിക്കും
പ്രത്യേകിച്ച് കൊറോണ വൈറസിന്റെ പിടിയിലമർന്ന ഈ കാലഘട്ടത്തിൽ
വൈറസുകളെ മുച്ചൂടും മുടിക്കണം എന്നുതന്നെയാവും എല്ലാവരുടെയും ആഗ്രഹം
ഒരു മാന്ത്രിക വടി കിട്ടിയെന്നിരിക്കട്ടെ
അതു വീശിയാൽ വൈറസുകളെ എല്ലാം അപ്രത്യക്ഷമാക്കാനുള്ള ശക്തിയും കിട്ടി.
എല്ലാ വൈറസുകളെയും ഇല്ലാതാക്കാൻ തന്നെയാണോ ഉദ്ദേശ്യം?See omnystudio.com/listener for privacy information.
Wed, 10 Feb 2021 - 532 - കോമാളി കളിക്കുന്ന കഴുതകൾ
സ്പെഷ്യൽ ന്യൂസ്
ജാതി, മതം, വിശ്വാസം അതല്ലേ എല്ലാം അഥവാ കോമാളി കളിക്കുന്ന കഴുതകൾ
ഒരു കഴുത ഒരു കെട്ടിടത്തിന്റെ മുകളിൽ കയറിപ്പറ്റി
അവിടെ നിന്നുകൊണ്ട് അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചു.
ഇതു കെട്ടിടത്തിന്റെ കൂരയ്ക്ക് കേടു വരുത്തിവച്ചു.
കെട്ടിട ഉടമസ്ഥൻ കഴുതയെ പൊതിരെ തല്ലി ആട്ടി പായിച്ചു.
തല്ലു കൊണ്ട കഴുത പറയുകയാണ്
“ ഇന്നലെ ഒരു കുരങ്ങൻ അവിടെ കളിച്ചപ്പോൾ നിങ്ങളെല്ലാവരും ഭയങ്കര ചിരിയായിരുന്നല്ലോ.
ഞാൻ അത് തന്നെ ചെയ്തപ്പോൾ എനിക്കാകട്ടെ തല്ലും !!’’കേരളമാണ് കൂര.
അതിന്റെ മുകളിലാണ് കഴുതകളുടെ കോമാളിക്കളിSee omnystudio.com/listener for privacy information.
Mon, 08 Feb 2021 - 531 - ലണ്ടൻ കേരളത്തോട്, ഇന്നു ഞാൻ നാളെ നീ
സ്പെഷ്യൽ ന്യൂസ്
ലണ്ടൻ കേരളത്തോട്, ഇന്നു ഞാൻ നാളെ നീഭൂമിശാസ്ത്ര സ്ഥിരത ഭാഗ്യമെന്നായിരുന്നു ബെട്രൻഡ് റസൽ പറഞ്ഞത്.
അല്ലെന്നാർക്കും അഭിപ്രായമുണ്ടാവില്ല.
അല്ലെങ്കിൽ 'സ്ഥലങ്ങൾക്ക്' ബോറടിക്കുമ്പോൾ മറ്റൊരിടത്തേക്ക് പോയേനെ.
നമ്മൾ അവധിക്ക് നാട്ടിലെത്തുമ്പോൾ നാട് ചിലപ്പോൾ ടൂർ പോയേനെ.
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ചിന്തിച്ചാൽ....See omnystudio.com/listener for privacy information.
Sun, 07 Feb 2021 - 530 - അങ്ങനെയൊരു നാൾ വരുമോ?
സ്പെഷ്യൽ ന്യൂസ്
അങ്ങനെയൊരു നാൾ വരുമോ?
സ്ഥലം വാങ്ങി വീടു പണിയാൻ തുടങ്ങിയ കുളപ്പുള്ളി സുകുമാരനാണോ നിങ്ങൾ?
അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത
ചട്ടങ്ങൾ പച്ചവെള്ളം പോലെ പറയുന്ന ഗോപീകൃഷ്ണന്മാരെ പോലുള്ള
ഉദ്യോഗസ്ഥരുടെ വിരട്ട് കേട്ട് മനം മടുത്തവരാണോ?
കെട്ടിട നിർമ്മാണത്തിന് അനുമതി തേടി പഞ്ചായത്തിലോ
മുനിസിപ്പാലിറ്റിയിലോ കയറിയിറങ്ങിയവരാണോ?ചുവപ്പുനാടകളില്ലാത്ത ഒരു നാൾ വരും എന്ന് പ്രതീക്ഷിക്കുന്നവരാണോ?
See omnystudio.com/listener for privacy information.
Thu, 04 Feb 2021 - 529 - നൂറിൽ നൂറു നേടിയ ടോം മൂർ
സ്പെഷ്യൽ ന്യൂസ്
നൂറിൽ നൂറു നേടിയ ടോം മൂർ
കോവിഡ് മഹാമാരിക്കാലത്ത്
നൂറിലെത്തിയ ക്യാപ്റ്റൻ ടോം മൂർ
മുന്നണിപ്പോരാളികൾക്കായി സമാഹരിച്ചത്
മുന്നൂറിലധികം കോടി രൂപ
ലോകത്തെ മാറ്റിമറിക്കാൻ ആൾക്കൂട്ടത്തെ കൂട്ടിയിട്ടല്ല
വിത്യസ്ത ചുവടു വയ്പിലൂടെ!
ഓരോ ചുവടും പ്രധാനമാണെങ്കിലും
ഒന്നാമത്തെ ചുവടാണ് പരമപ്രധാനം.See omnystudio.com/listener for privacy information.
Wed, 03 Feb 2021 - 528 - യുഎഇയിൽ വിദേശികൾക്ക് പൗരത്വം
സ്പെഷ്യൽ ന്യൂസ്
യുഎഇയിൽ വിദേശികൾക്ക് പൗരത്വം
ചരിത്രപരമായ തീരുമാനമാണ്
വിവിധ രംഗത്ത് മികവു തെളിയിച്ചവർക്ക് പൗരത്വം നൽകുമെന്നത്.
നാടോടുമ്പോൾ നടുവേ ഓടണമെന്നത് പോലെ
കാലാനുസൃതമായ മാറ്റങ്ങൾ
ചരിത്രപരമായ തീരുമാനങ്ങൾ
യു എ ഇ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്See omnystudio.com/listener for privacy information.
Sun, 31 Jan 2021 - 527 - കാരറ്റോ, മുട്ടയോ അതോ കാപ്പി പൊടിയോ?
സ്പെഷ്യൽ ന്യൂസ്
കാരറ്റോ, മുട്ടയോ അതോ കാപ്പി പൊടിയോ?
പ്രചോദനാത്മക പ്രഭാഷകർ കുട്ടികളോട് മറക്കാതെ ചോദിക്കുന്ന ചോദ്യമാണ്?
അസാധാരണ സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തമാണോ എന്ന ചോദ്യം.
ചുറ്റുവട്ടത്തെ തിരിച്ചറിയാൻ നമ്മൾ കുട്ടികളെ പലതും പഠിപ്പിക്കുന്നുണ്ട്.
റോഡ് മുറിച്ചുകടക്കാൻ,
ഗുഡ് ടച് ബാഡ് ടച് തിരിച്ചറിയാൻ ഒക്കെ.
എന്നാൽ ഭൂരിഭാഗം സമയവും അയഥാർത്ഥ ലോകത്ത്
കഴിയുന്ന കുട്ടികളോട് സുരക്ഷിതരായിരിക്കണമെന്ന് പറഞ്ഞു കൊടുക്കാൻ
നമുക്ക് കഴിഞ്ഞിട്ടുണ്ടോ?See omnystudio.com/listener for privacy information.
Wed, 27 Jan 2021 - 526 - സമരം അവയവങ്ങളുടേതാണ്, ശോഷിക്കുന്നത് ശരീരവും
സ്പെഷ്യൽ ന്യൂസ്
സമരം അവയവങ്ങളുടേതാണ്, ശോഷിക്കുന്നത് ശരീരവുംശരീരാവയവങ്ങൾ ഒരുമിച്ചുകൂടി സംസാരിച്ചിരിക്കുകയായിരുന്നു.
ആമാശയത്തെപ്പറ്റിയായി ചർച്ച.
വലിയ വിമർശനം ഉയർന്നു.
എല്ലാ അവയവങ്ങളും പണി എടുക്കുന്നു.
എന്നാൽ ഭക്ഷണം കിട്ടുന്നത് ആമാശയത്തിനു മാത്രം.
ഇത് അന്യായമായി അവയവങ്ങൾക്ക് തോന്നി.
ആമാശയവും കൂടി ന്യായമായ ജോലിചെയ്യും വരെ പണിമുടക്കാൻ അവയവങ്ങൾ തീരുമാനിച്ചു.
ഭക്ഷണം എടുക്കാൻ കൈകൾ വിസമ്മതിച്ചു.
ഭക്ഷണം സ്വീകരിക്കാൻ വായ് തയ്യാറായില്ല.
ദന്തങ്ങൾക്ക് പണിയില്ലാതായി.
എന്നാൽ സമരം രണ്ട് ദിവസം പിന്നിട്ടപ്പോൾ തന്നെ അവയവങ്ങൾക്ക് ദുരിതമായി.See omnystudio.com/listener for privacy information.
Wed, 13 Jan 2021 - 525 - മലയാളി സിനിമ കണ്ട കഥ
സ്പെഷ്യൽ ന്യൂസ്
മലയാളി സിനിമ കണ്ട കഥ
മുന്നൂറു ദിവസങ്ങൾക്ക് മേലെയായി തീയറ്ററുകൾ തുറന്നിട്ട്.
അവിടുത്തെ തൂപ്പുകാർ മുതൽ ഉടമകൾ വരെ വരുമാനമില്ലാത്തവരായിട്ട്.
മറ്റെല്ലാ മേഖലകൾക്കുമൊപ്പം സിനിമാ മേഖലയും ഉണരേണ്ടതുണ്ട്.
കാരണം സിനിമ നൽകുന്ന ദൃശ്യപ്രതീതി,
അതിൽ നിന്നുണ്ടാകുന്ന അനുഭവ സമ്പന്നത,
അതൊന്നും മറ്റൊരു കലയ്ക്കും നല്കാൻ കഴിയുന്നതല്ല
See omnystudio.com/listener for privacy information.
Tue, 12 Jan 2021 - 524 - സത്യാനന്തര കാലത്ത് സത്യം ആർക്കുവേണം
സ്പെഷ്യൽ ന്യൂസ്
സത്യാനന്തര കാലത്ത് സത്യം ആർക്കുവേണം
കാതലായ ചോദ്യമിതാണ്.
അതു പറയാനാണ് സോക്രട്ടീസിന്റേതായി പ്രചരിക്കുന്ന
മൂന്ന് അരിപ്പകളുള്ള പരീക്ഷണ കഥ പറഞ്ഞത്.
സ്വകാര്യതാ നയത്തിൽ കലഹിച്ച്
വാട്സാപ്പിൽ നിന്ന് സിഗ്നലിലേക്ക് ചുവടുമാറുന്നവരുടെ എണ്ണം കൂടി വരുന്നു.
ലഹരിയുടെ മറ്റൊരിടം എന്നതിനപ്പുറം മറ്റെന്ത്?See omnystudio.com/listener for privacy information.
Mon, 11 Jan 2021 - 523 - എല്ലാവർക്കും കിട്ടുമോ വാക്സിൻ?
സാമ്പത്തിക അസമത്വം
ആരോഗ്യ അസമത്വം
ലിംഗ അസമത്വം
ഇങ്ങനെ പറഞ്ഞുപോയാൽ അതേയുള്ളൂ..കൊറോണയ്ക്ക് ഈ അസമത്വം ഒന്നുമില്ലായിരുന്നു.
വൈറസ് കേറിപ്പിടിച്ചത് പണം നോക്കിയല്ല
ലിംഗം നോക്കിയല്ല
ആരോഗ്യം നോക്കിയല്ല
വർഗ്ഗം നോക്കിയല്ല
ഒന്നുമല്ല
അതോടെ ലോകം ഒന്നാകെ പൊറുതിമുട്ടിഇനിയിപ്പോൾ പരിഹാരം പ്രതിരോധ വാക്സിൻ മാത്രം
അതാണിപ്പോൾ അന്തിമ ഘട്ടത്തിൽ
ആർക്കൊക്കെ കിട്ടും വാക്സിൻ?
പ്രധാന ചോദ്യം
എല്ലാവർക്കുമെന്നാണോ ഉത്തരം.
എങ്കിലൊരു മറുചോദ്യംകുടിവെള്ളം എല്ലാവർക്കും കിട്ടിയോ?
ശുദ്ധവായു എല്ലാവർക്കും ലഭ്യമാണോ?
ആരോഗ്യ പ്രതിരോധ വാക്സിനുകൾ?
പോഷകങ്ങൾ?
...........അങ്ങനെ അങ്ങനെ...
അപ്പോൾ പിന്നെ വാക്സിൻ എല്ലാവർക്കും കിട്ടുമോ?സ്പെഷ്യൽ ന്യൂസ്
എല്ലാവർക്കും കിട്ടുമോ വാക്സിൻ?See omnystudio.com/listener for privacy information.
Tue, 24 Nov 2020 - 522 - പോലീസ് നിയമഭേദഗതിക്കൊരു മറുവായന
''ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന്
വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു.
ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല''
- പിണറായി വിജയൻ, കേരള മുഖ്യമന്ത്രിമുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയോടെ പോലീസ് നിയമ
ഭേദഗതിയെച്ചൊല്ലിയുള്ള ആശങ്കകൾ കഴിഞ്ഞു.
നിയമങ്ങൾ സാരോപദേശ കഥകളല്ല
ഇഷ്ടം പോലെ വ്യാഖാനിക്കാൻ കഴിയുന്നതല്ല
അതിനൊരു മറുവായനയും ഉണ്ടാവാൻ പാടില്ല
അതുണ്ടായി എന്നതായിരുന്നു നിയമഭേദഗതിയിൽ സംഭവിച്ചത്സ്പെഷ്യൽ ന്യൂസ്
പോലീസ് നിയമഭേദഗതിക്കൊരു മറുവായന
See omnystudio.com/listener for privacy information.
Mon, 23 Nov 2020 - 521 - ജോക്കുട്ടന്റെ അച്ഛനും ഒറ്റയടിപ്പാതകളിലെ ജഡ്ജിയും
ഹൃദയഭേദകമായ ഒരു കുറിപ്പായിരുന്നു അത്.
കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ
പി.ജെ.ജോസഫിന്റെ ഭിന്നശേഷിയുള്ള മകൻ
ജോക്കുട്ടന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള കുറിപ്പ്.
എഴുതിയത് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കൂടിയായ
എസ് സുധീപ്.ഞങ്ങളുടെ തൊടുപുഴയിലുണ്ട് ഭിന്നശേഷിക്കാരനായ മകൻ്റെ
ജനനം തന്നെ കൂടുതൽ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി
എന്നു പറഞ്ഞ ഒരച്ഛൻ.ആ മകനായി മാറ്റിവച്ച സ്വത്തിൽ നിന്ന് എൺപത്തിനാലു ലക്ഷം രൂപ
കനിവ് എന്ന ചാരിറ്റബിൾ ട്രസ്റ്റിനായി നീക്കിവച്ച അച്ഛൻ.നിർദ്ധനരായ എഴുനൂറോളം കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകാനായി ആ വസ്തുവിലെ മരങ്ങൾ വെട്ടി വിറ്റ് ആദ്യം പണം കണ്ടെത്തിയ അച്ഛൻ.
ഇന്നലെ ആ അച്ഛൻ്റെ ജീവിതത്തിൽ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകൻ എന്ന വന്മരമായിരുന്നു.
സ്പെഷ്യൽ ന്യൂസ്
ജോക്കുട്ടന്റെ അച്ഛനും ഒറ്റയടിപ്പാതകളിലെ ജഡ്ജിയും
See omnystudio.com/listener for privacy information.
Sun, 22 Nov 2020 - 520 - മലയാളിയുടെ മുദ്രാവാക്യങ്ങൾ
ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രി കെ ആർ ഗൗരി
തൊഴിൽ ഗതാഗത മന്ത്രി ടി വി തോമസ്
ഇവരുടെ വിവാഹവും 1957 ൽ
അന്ന് ഇ എം എസ് മന്ത്രിസഭക്കെതിരെ പ്രതിഷേധിച്ചവർ
ഉയർത്തിയ മുദ്രാവാക്യങ്ങളിലൊന്ന്
''ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ''
മറ്റൊന്ന്
''ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ''
തികഞ്ഞ ജാതി വിരുദ്ധത
എഴുപതാണ്ടുകൾക്കിപ്പുറം പിണറായിക്കെതിരെ ഉയർന്ന മുദ്രാവാക്യത്തിലും
ജാതി വിരുദ്ധത പ്രകടമായിരുന്നു!
സ്പെഷ്യൽ ന്യൂസ്
മലയാളിയുടെ മുദ്രാവാക്യങ്ങൾSee omnystudio.com/listener for privacy information.
Thu, 19 Nov 2020 - 519 - പോസിറ്റീവാവരുതേയെന്നു പ്രാർത്ഥിച്ച ഒരു വർഷം
പോസിറ്റീവാണോ?
അല്ല, നെഗറ്റിവാണ് എന്നു സന്തോഷത്തോടെ പറഞ്ഞ ഒരു വർഷം
ചിന്തയിലും പ്രവൃത്തിയിലും ഒക്കെ പുതിയ ശീലങ്ങൾ.
ക്വാറന്റൈൻ, സെൽഫ് ഐസൊലേഷൻ, ആന്റിജൻ അങ്ങനെ
പരിചിതമല്ലാത്ത പലതും നിത്യജീവിതത്തിന്റെ ഭാഗമായി.
മാസ്ക് നിർബന്ധമായി
കൈകഴുകൽ ശീലമായി
സാനിറ്റൈസർ കൊണ്ടുനടക്കാൻ തുടങ്ങി.
ഒരു വർഷമായി..
നമ്മൾ പുതിയ മനുഷ്യരായിട്ട്..ഇനി എന്നാണ് പഴയതുപോലെ?
ആവോ!
ഫുൾ നെഗറ്റീവാണല്ലോ
എല്ലാത്തിലും സംശയമാണല്ലോ
ബി പോസിറ്റീവ് ഭായ്സ്പെഷ്യൽ ന്യൂസ്
പോസിറ്റീവാവരുതേയെന്നു പ്രാർത്ഥിച്ച ഒരു വർഷം
See omnystudio.com/listener for privacy information.
Tue, 17 Nov 2020 - 518 - സൗമിത്ര ചാറ്റർജിയുടെ ലോകം
സ്വർഗ്ഗവാതിലിനു വെളിയിൽ
തൂങ്ങിയാടുന്ന ഒരു ടൂറിസം പോസ്റ്റർ
അതിനു കീഴെ
യാത്രാരേഖകൾ മുറുകെപ്പിടിച്ചുകൊണ്ട് ഞാൻ.എങ്ങുമിപ്പോൾ സംഗീതമില്ല
നക്ഷത്രങ്ങളുടെ എണ്ണമെടുപ്പില്ല
ജലദേവതമാരുടെയും മോഹിനിമാരുടെയും
രംഗസ്ഥലംസർക്കസിൽ ബാൻഡ് വാദ്യം
നിരനിരയായി ഹിപ്പോയും ജിറാഫും
സ്വർഗ്ഗവാതിൽ ലക്ഷ്യം വച്ചു നീങ്ങുന്നു.ടൂറിസം പോസ്റ്ററിനു കീഴെ
സ്വപ്നത്തിൽ മുഴുകി ഞാൻ
ഉണർന്നെണീക്കുമ്പോൾ...(സൗമിത്ര ചാറ്റർജിയുടെ ഒരു കവിത)
സ്പെഷ്യൽ ന്യൂസ്സൗമിത്ര ചാറ്റർജിയുടെ ലോകം
See omnystudio.com/listener for privacy information.
Mon, 16 Nov 2020 - 517 - പഞ്ചായത്തംഗങ്ങളുടെ വരുമാനം
തദ്ദേശ സംവിധാനത്തിലെ ഏറ്റവും താഴെത്തട്ടിലെ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്.
ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റിന് മാസം 13,200 രൂപ.
വൈസ് പ്രസിഡന്റിന് 10,600 രൂപ
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്ക് 8,200 രൂപ
അംഗങ്ങൾക്ക് 7000 രൂപ മാത്രമാണ് പ്രതിമാസം നല്‍കുന്നത്.ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റിന് 14,600 രൂപ
വൈസ് പ്രസിഡന്റിന് 12,000 രൂപ
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്ക് 8800 രൂപയുമാണു
പ്രതിമാസം ഓണറേറിയം.
അംഗങ്ങൾക്ക് 7,600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്.തദ്ദേശ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കോര്‍പറേഷനുകള്‍ക്കുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പ്രതിമാസം 15,800 രൂപയും വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്ക് 9,400 രൂപയും അംഗങ്ങൾക്ക് 8800 രൂപയുമാണ് ഓണറേറിയം.
സ്പെഷ്യൽ ന്യൂസ്പഞ്ചായത്തംഗങ്ങളുടെ വരുമാനം
See omnystudio.com/listener for privacy information.
Sun, 15 Nov 2020 - 516 - മരുഭൂമി ചിരിക്കുന്ന കാലം
പൗലോ കൊയ്ലോ പറഞ്ഞ കഥയാണ്.
മരുഭൂമിയുടെ മാറിടത്തിൽ തലചായ്ച്ചു കിടന്ന ഒരു മനുഷ്യനോട്
''നിങ്ങളെന്താണ് ചെയ്യുന്നത്?''
അയാൾ പറഞ്ഞു.
''ഞാനീ മണൽത്തരികളെ പരിലാളിക്കുന്നു,
മരുഭൂമിയുടെ ഒറ്റപ്പെടലിനെ,
മരുഭൂമിയുടെ ഏകാന്തതയെ,
മരുഭൂമിയുടെ കണ്ണീരിനെ ഒപ്പം ചേർക്കുന്നു''''മരുഭൂമിക്കും കണ്ണുനീരോ?
മരുഭൂമി കരയുമോ?''
മറുചോദ്യം
''തീർച്ചയായും, അതിന്റെ സ്വപ്നങ്ങൾ പാഴെന്നു കരുതിയുള്ള സങ്കടം,
അതിന്റെ പിടച്ചിൽ,
അതിന്റെ കരച്ചിൽ''അതിനുള്ള മറുപടി കേട്ടു നോക്കൂ,
മരുഭൂമിയിപ്പോൾ ചിരിക്കുന്നതെങ്ങനെയെന്നും!!!സ്പെഷ്യൽ ന്യൂസ്
മരുഭൂമി ചിരിക്കുന്ന കാലം
See omnystudio.com/listener for privacy information.
Thu, 12 Nov 2020 - 515 - കാളവണ്ടിയിൽ നിന്ന് ഹൈപ്പർലൂപ്പിലേക്ക്
ചക്രങ്ങൾ കണ്ടുപിടിച്ച മനുഷ്യൻ
ഇനിയിപ്പോൾ ചക്രങ്ങളില്ലാതെ കരയിലൂടെ സഞ്ചരിക്കും
വിമാനത്തിനേക്കാൾ വേഗത്തിൽ
അതാണ് ഹൈപ്പർലൂപ്പ്മനുഷ്യൻ സ്വയം നിർമ്മിക്കുന്ന ജീവിയാണ്.
മറ്റൊരു ജീവിക്കും കഴിയാത്ത അത്ഭുതം
അതാണ് മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്.ചരിത്രം നോക്കൂ
ഒറ്റച്ചക്രത്തിൽ ഓട്ടം തുടങ്ങിയ മനുഷ്യൻ
പിന്നെങ്ങനെയൊക്കെ അതിനെ മാറ്റി മറിച്ചു.
ഗതാഗത മേഖലയിൽ എത്രയേറെ മാറ്റങ്ങളുണ്ടായി..
അപ്പോഴും മാറാത്തതാണ് ചക്രത്തിന്റെ രൂപഘടന
രസകരമാണ് മനുഷ്യന്റെ ഈ ചരിത്രംസ്പെഷ്യൽ ന്യൂസ്
കാളവണ്ടിയിൽ നിന്ന് ഹൈപ്പർലൂപ്പിലേക്ക്
See omnystudio.com/listener for privacy information.
Tue, 10 Nov 2020 - 514 - മാവേലിക്കു ശേഷം നീയേ ഉള്ളൂ...
പഞ്ചായത്തിൽ കുരുവി ജയിച്ചാൽ
പാലങ്ങൾ.. വിളക്ക് മരങ്ങൾ..
പാടങ്ങൾക്ക് കലുങ്കുകൾ...
പാർക്കുകൾ.. റോഡുകൾ.. തോടുകൾ..
അങ്ങനെ പഞ്ചായത്തൊരു പറുദീസാ...തിരഞ്ഞെടുപ്പിൽ കുരുവി ജയിച്ചാൽ...
അരിയുടെ കുന്നുകൾ നാടാകേ..നികുതി വകുപ്പ് പിരിച്ചു വിടും..
ആർക്കും
വനം പതിച്ചു കൊടുക്കും..തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍
താവളമുണ്ടാക്കും
പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പ്രമേയമായ
സ്ഥാനാർഥി സാറാമ്മ എന്ന ചിത്രം പുറത്തിറങ്ങിയിട്ട്
അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
എന്നാലിന്നും തെരെഞ്ഞെടുപ്പ് കസർത്തുകൾ
ഏതാണ്ടതേ നിലവാരത്തിലാണ്.
എങ്ങനെയാവണം കോവിഡ് കാലത്തെ വോട്ടുപിടിത്തം
സ്പെഷ്യൽ ന്യൂസ്മാവേലിക്കു ശേഷം നീയേ ഉള്ളൂ...
See omnystudio.com/listener for privacy information.
Mon, 09 Nov 2020 - 513 - വേരുകൾ മറക്കില്ലെന്ന് ബൈഡനും ഹാരിസും
''ദി ട്രൂത്സ് വി ഹോൾഡ് ആൻ അമേരിക്കൻ ജേണി''
കമലാ ഹാരിസെഴുതിയ പുസ്തകമാണ്.
അതുമായി ബന്ധപ്പെട്ട ചടങ്ങിൽ കമലയോട് ചോദിച്ചു.
''താങ്കളുടെ പേര് എങ്ങനെയാണ് ശരിയായി ഉച്ചരിക്കുക?
എന്താണതിന്റെ അർഥം?''
കമലാ ഹാരിസ് കൃത്യമായി ഉച്ചാരണം പറഞ്ഞു കൊടുത്തു.
തന്റെ പേര് ഒരിന്ത്യൻ പേരാണെന്നും അതിന്റെ അർഥം താമര എന്നാണെന്നും.അവിടം കൊണ്ടും അവസാനിപ്പിച്ചില്ല!
കമല തുടർന്നു.
താമര ഒരു പ്രതീകമാണ്.
ചേറിലാണ് അതിന്റെ വേരുകൾ
അവിടെ നിന്ന് വെള്ളത്തിലുയർന്ന്
വെള്ളത്തിന്റെ ഉയർച്ച താഴ്ചകൾക്കനുസരിച്ച്
സ്ഥിരപ്രജ്ഞഭാവത്തിൽ
എന്നാൽ ചേറിനെ കൈവിടാതെ...
സ്പെഷ്യൽ ന്യൂസ്വേരുകൾ മറക്കില്ലെന്ന് ബൈഡനും ഹാരിസും
See omnystudio.com/listener for privacy information.
Sun, 08 Nov 2020 - 512 - മാരിയപ്പന്റെ ബാർബർഷോപ്പും മോദിയുടെ മൻ കി ബാത്തും
തൂത്തുക്കുടിക്കാരൻ മാരിയപ്പൻ
വെറും മാരിയപ്പനല്ല പൊൻ മാരിയപ്പൻ
ബാർബറായ മാരിയപ്പനെത്തേടി ഒരുദിവസം സവിശേഷമായ ഒരു ഫോൺ കാൾ വന്നു.
'പൊന്‍ മാരിയപ്പന്‍ജി... വണക്കം... നല്ലാ ഇരിക്കീങ്കളാ..''
വിളിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിയായിരുന്നു.
''വണക്കം മാന്യവര പ്രഥമരയ്യാ...''
മാരിയപ്പന്റെ പ്രത്യഭിവാദനം.
നിരത്തുവക്കിലെ ബാർബർ ഷോപ്പ് ഉടമ മാരിയപ്പന്റെ ശബ്ദം
പ്രധാനമന്ത്രിക്കൊപ്പം റേഡിയോയിയിലൂടെ ഒഴുകി.
അതോടെ തൂത്തുക്കുടിയിലെ മില്ലേർപുരത്തെ ആളുകൾ മാത്രമല്ല
ലോകമാകെ മാരിയപ്പനെക്കുറിച്ചറിഞ്ഞു.സ്പെഷ്യൽ ന്യൂസ്
മാരിയപ്പന്റെ ബാർബർഷോപ്പും മോദിയുടെ മൻ കി ബാത്തും
See omnystudio.com/listener for privacy information.
Thu, 05 Nov 2020 - 511 - നമ്മളെന്തിനു ജസീലയെ അറിയണം
''ആത്മവിശ്വാസത്തിന്റെ കാക്കി നക്ഷത്രം''
ജസീലയെക്കുറിച്ചുള്ള മലയാള മനോരമ മുഖപ്രസംഗം
വയനാട് കൽപ്പറ്റ വനിതാസെല്ലിലെ പൊലീസാണ് ജസീല.
കഴിഞ്ഞ വർഷത്തെ പൊലീസ് മെഡൽ നേടിയ ജസീല.
കേരളത്തിൽ പൊലീസ് ജീപ്പ് ഓടിക്കുന്ന അപൂർവ്വം വനിതകളിൽ ഒരാൾ
കള്ളനെ ഓടിച്ചിട്ട് പിടിച്ച വനിതാ പൊലീസ്
ഇതൊന്നുമല്ല ജസീലയെക്കുറിച്ചു പറയാനുള്ള പ്രധാന കാരണം
അത് ജീവിതം കൊണ്ടവരെഴുതുന്ന പ്രചോദനപാഠമാണ്.
സ്പെഷ്യൽ ന്യൂസ്
നമ്മളെന്തിനു ജസീലയെ അറിയണംSee omnystudio.com/listener for privacy information.
Wed, 04 Nov 2020 - 510 - ഞാൻ വിരമിക്കുന്നു
ആഫ്രിക്കൻ കാട്ടുപോത്തിന്റെ കഥ പറയാം
കുഞ്ഞൻ പോത്ത് അച്ഛൻ പോത്തിനോട് ചോദിക്കുന്നു
''ഞാനെന്തിനെയെങ്കിലും ഭയപ്പെടേണ്ടതുണ്ടോ?''
''വേണം, സിംഹത്തെ പേടിക്കണം''
''അപ്പോൾ സിംഹത്തെക്കാണുമ്പോൾ ഞാൻ തിരിഞ്ഞോടണം,അല്ലേ?''
''അല്ല, അങ്ങനെ ചെയ്താൽ നീ ജീവിതത്തിലെ ഏറ്റവും മോശം കാര്യമാണ് ചെയ്യുന്നത്''
''പിന്നെന്തു ചെയ്യണം?''
''അതിനെ മുഖാമുഖം നേരിടണം, നിനക്കതിനെ പേടിയില്ലെന്ന് ബോധ്യപ്പെടുത്തണം,
എന്നിട്ടും അതു പതറിയില്ലെന്ന് കണ്ടാൽ
നീ നിന്റെ കൂർത്ത കൊമ്പുകൾ കാട്ടണം
നിന്റെ ശക്തിയുള്ള കുളമ്പുകൾ ഉയർത്തി
മണ്ണിൽ ആഞ്ഞുചവിട്ടണം,
മണ്ണിളകി പൊടി പാറണം''
''എന്നിട്ടും അതെന്നെ ആക്രമിക്കാൻ വന്നാലോ''
അച്ഛൻ പോത്ത് പറഞ്ഞ മറുപടിയെന്തെന്നോ?സ്പെഷ്യൽ ന്യൂസ്
ഞാൻ വിരമിക്കുന്നു
See omnystudio.com/listener for privacy information.
Tue, 03 Nov 2020 - 509 - അമേരിക്കയിലെ ആന - കഴുത പോരാട്ടം
മതിലുകൾ തീർക്കുന്നവരല്ല
പാലങ്ങൾ പണിയുന്നവരാണ് നേതാക്കൾ
അറിവിനു വേണ്ടി നിക്ഷേപം നടത്തുന്നവർ
ആയുധങ്ങൾക്ക് വേണ്ടിയല്ല
ധാർമ്മികത കൈമുതലാക്കിയവർ
അഴിമതിയല്ല
ജ്ഞാനബോധത്തെ മുറുകെപ്പിടിക്കുന്നവർ
അജ്ഞതയെയല്ല
സുസ്ഥിരത ലക്ഷ്യം വയ്ക്കുന്നവർ
ഭയം, ഭീകരത വളർത്തുന്നവരല്ല
സമാധാനമാണ്
കലാപമല്ല ലക്ഷ്യം
വെറുപ്പല്ല സ്നേഹമാണവർ
ഭിന്നിപ്പിക്കലല്ല
ഒന്നിപ്പിക്കൽ
ന്യായമാണവരുടെ മുഖമുദ്ര
കാപട്യമല്ല....
സ്പെഷ്യൽ ന്യൂസ്
അമേരിക്കയിലെ ആന - കഴുത പോരാട്ടം
See omnystudio.com/listener for privacy information.
Mon, 02 Nov 2020 - 508 - കേരളപ്പിറവി ദിനത്തിൽ
കേരളം കേൾവിക്കെന്തു
ശാന്ത ശീതളപദം
കേവലപ്രണവംപോൽ
പാവനം സനാതനം
കോൾമയിർക്കൊള്ളുന്നല്ലോ
മന്മേനിനാടേ നിന്റെ
കോമളപ്രകൃതിമേൽ
കണ്ണുകൾ ചലിക്കുമ്പോൾകേരളം വളരുന്നു ....(പാലാ നാരായണൻ നായർ)
സ്പെഷ്യൽ ന്യൂസ്കേരളപ്പിറവി ദിനത്തിൽ
See omnystudio.com/listener for privacy information.
Sun, 01 Nov 2020 - 507 - ഉഴുതുണ്ട് വാഴുന്നവർ
കർഷകരുടെ മഹത്വത്തെക്കുറിച്ച് തുരുവള്ളുവർ എഴുതിയതിങ്ങനെയാണ്
‘ഉഴുതുണ്ട് വാഴ്വോരേ വാഴൂ, മറ്റുള്ളോര് തൊഴുതുണ്ട് പിന്‍ചെല്ലും’ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ വാഴുന്നവര്‍ ഉഴുതുണ്ട് വാഴുന്നവരാണെന്നും മറ്റുള്ളവരെല്ലാം
തൊഴുതുണ്ടു വാഴുന്നവരാണെന്നും എന്നർത്ഥം.
വാസ്തവത്തിൽ കൃഷി ഒരു സംസ്കാരമാണ്.
അതൊരു ജീവിതലഹരിയായി കൊണ്ട് നടക്കുന്ന മനുഷ്യരെപ്പറ്റി നമ്മളറിയണം.
സ്പെഷ്യൽ ന്യൂസ്ഉഴുതുണ്ട് വാഴുന്നവർ
See omnystudio.com/listener for privacy information.
Wed, 28 Oct 2020 - 506 - ചില ജീവിതങ്ങളിങ്ങനെയാണ്
ഒരഭിമുഖത്തിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണനോട്
തൊട്ടുകൂടായ്മയെക്കുറിച്ചു ചോദിച്ചു.
അതിനദ്ദേഹം പറഞ്ഞത്, അങ്ങനെ അവഹേളനം നേരിട്ട സംഭവങ്ങൾ ധാരാളമുണ്ട്.
രാജ്യത്തിനകത്തും പുറത്തും അതുണ്ടായിട്ടുണ്ട്.
ഫ്രാൻസ് സന്ദർശനവുമായി ബന്ധപ്പെട്ട ഒരു സംഭവം അദ്ദേഹം വിവരിച്ചു.
''അവിടെ ഒരു കൊട്ടാരം സന്ദർശിക്കാനിടയായി.
പിറ്റേന്ന് അവിടത്തെ ഒരു പ്രധാന ദിനപത്രത്തിലെ ഹെഡിങ് എന്നെ അമ്പരപ്പിച്ചു.
അൺടച്ചബിൾ ഇൻ ദി പാലസ് എന്നായിരുന്നു ഹെഡ്ലൈൻ''
ഞാനെന്നും മനുഷ്യനായാണ് ജീവിച്ചത്.
എല്ലാ അർത്ഥത്തിലും സാർവദേശീയ കാഴ്ചപ്പാടോടെ ജീവിച്ച
കെ ആർ നാരായണന്റെ ജന്മശതാബ്ദി ദിനത്തിൽ
എല്ലാ അർത്ഥത്തിലും നമുക്ക് അഭിമാനമായ
നമുക്ക് പ്രചോദനമായ
ജീവിതത്തെക്കുറിച്ച്...
സ്പെഷ്യൽ ന്യൂസ്ചില ജീവിതങ്ങളിങ്ങനെയാണ്
See omnystudio.com/listener for privacy information.
Tue, 27 Oct 2020 - 505 - ആരോഗ്യമന്ത്രിക്കൊരു തുറന്ന കത്ത്
ഇതൊക്കെ എന്തിനാ എപ്പോഴുമെപ്പോഴും പറയുന്നതെന്നോ?
ഈ കുഞ്ഞുങ്ങൾ നിസ്സഹായരായതു കൊണ്ടുതന്നെയാണ്.
ഒരിക്കൽ മാത്രം കാരുണ്യത്തിന്റെ കൈവിളക്ക് കൊളുത്തിയാൽ
ഇവരുടെ ജീവിതം പ്രകാശമാനമാകാത്തതു കൊണ്ടാണ്.
ആത്മാഭിമാനവും അന്തസ്സുമുള്ളവരാണ് ഇവരും
അതുകൊണ്ടാണ് തങ്ങളുടെ വേദനയും നിസ്സഹായതയും വിപണിയാകരുത്
എന്നാഗ്രഹിക്കുന്നത്.
ജീവിക്കാൻ മാർഗ്ഗങ്ങളില്ലാതെ ഉഴലുമ്പോഴും ഈ ദൈവക്കുഞ്ഞുങ്ങളെ
ഓർത്താണിവരുടെ നെഞ്ചു പിടയുന്നത്.
ഇവരാവശ്യപ്പെടുന്നത് ഔദാര്യമല്ല മാഡം
അവകാശമാണ്
അതുകൊണ്ടാണ് ആവർത്തിക്കുന്നത്
ഈ കുഞ്ഞുങ്ങളെ ഇങ്ങനെ കൊല്ലരുത്
കൊല്ലാൻ കൂട്ടുനിൽക്കരുത്സ്പെഷ്യൽ ന്യൂസ്
ആരോഗ്യമന്ത്രിക്കൊരു തുറന്ന കത്ത്
See omnystudio.com/listener for privacy information.
Sun, 25 Oct 2020 - 504 - ധോണിയോടും വിജയ് സേതുപതിയോടും കലഹിക്കുമ്പോൾ
ഐ പി എല്ലിലൊരു കളി തോറ്റാൽ തോറ്റ ടീമിന്റെ ക്യാപ്റ്റനോടുള്ള വെറുപ്പ്
നിങ്ങളെങ്ങെനെയാണ് പ്രകടിപ്പിക്കുന്നത്?
അയാളെ തെറിവിളിച്ച കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ തെറിവിളിക്കും.
അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പിന്നാലെ കൂടി ഡിസ്ലൈക് ചെയ്യും.
ഈ മനോഭാവം പോലും പൊതുസമൂഹത്തിൽ അംഗീകരിക്കാൻ കഴിയുന്നതല്ല.
ഇതുപോലെ തന്നെ നിങ്ങൾക്കിഷ്ടമല്ലാത്ത സിനിമയിൽ അഭിനയിക്കാൻ
ഒരഭിനേതാവ് തയ്യാറായാൽ അയാളോടുള്ള പ്രതികരണം എങ്ങനെയായിരിക്കും?
നേരത്തെപ്പറഞ്ഞതു തന്നെയാണ് ഉത്തരം.
എന്നാൽ നിങ്ങൾക്കിഷ്ടമല്ലാത്തതു ചെയ്താൽ ചെയ്തയാളിന്റെ
കുഞ്ഞുമകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത്
എന്തു മനോവിചാരമാണ്.
നിങ്ങൾക്കിഷ്ടമല്ലാത്ത കാര്യങ്ങളുണ്ടായാൽ ആദ്യം തോന്നുന്നത്
ഈ വിചാരമാണെങ്കിൽ നമ്മളിപ്പോഴും ഏതു ലോകത്താണ് ജീവിക്കുന്നത്?
ധോണിയോടും വിജയ്സേതുപതിയോടും വിദ്വേഷപ്രകടനം നടത്തിയതിങ്ങനെയാണെങ്കിൽ
സാധാരണമനുഷ്യരോട് നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്.
എന്തൊരു സ്ത്രീ വിരുദ്ധത
സ്ത്രീ വിരുദ്ധത
അങ്ങനൊരു നിലപാടെടുക്കും മുമ്പ് ഒന്നു കണ്ണാടി നോക്കൂ.
എന്നിട്ട് സത്യസന്ധമായി പറയൂ
ഞാനൊരു സ്ത്രീവിരുദ്ധതയും ചെയ്യുന്നില്ലെന്ന്...സ്പെഷ്യൽ ന്യൂസ്
ധോണിയോടും വിജയ് സേതുപതിയോടും കലഹിക്കുമ്പോൾ
See omnystudio.com/listener for privacy information.
Wed, 21 Oct 2020 - 503 - അഭ്രപാളിക്ക് പിന്നിലെ മേരിക്കുട്ടിമാർ
മാത്തുക്കുട്ടിക്ക് ആണിന്റെ രൂപമായിരുന്നു
എന്നാൽ പെണ്ണിന്റെ സ്വഭാവമായിരുന്നു.
അതുകൊണ്ടവൾക്ക് മേരിക്കുട്ടിയാവണമെന്ന ആഗ്രഹം വീട്ടിൽ തുറന്നുപറഞ്ഞു.
അതുണ്ടാക്കിയ പ്രതിസന്ധികളാണ് ഞാൻ മേരിക്കുട്ടിയെന്ന സിനിമ.
വീട്ടിനുള്ളിൽ നിന്നു തുടങ്ങുന്നു അവളുടെ പ്രശ്നങ്ങൾ.സമൂഹം മേരിക്കുട്ടിമാരെ ശിഖണ്ടിയെന്നും മൂന്നാം ലിംഗമെന്നും
ഹിജടയെന്നും നപുംസകമെന്നുമൊക്കെ വിളിച്ചു കളിയാക്കി.
അതിന്റെ കാരണം അവരെന്താണ് എന്നറിയാത്തത് കൊണ്ടായിരുന്നു.ട്രാന്സ്ജന്ഡര്, ട്രാന്‍സ് സെക്ഷ്വല്‍, ഇന്റര്‍ സെക്സ്,
LGBTQI ഇതൊക്കെ എന്താണെന്ന് എത്രപേർക്കറിയാം?ഞാൻ മേരിക്കുട്ടിമാത്രമല്ല ഇന്ദ്രൻസിനു പുരസ്കാരം കിട്ടിയ
ആളൊരുക്കവും ഇതേ വിഷയമാണ് പരാമർശിച്ചത്.ട്രാന്സ്ജന്ഡര് ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സിനിമകൾ
അതിൽ ഞാൻ മേരിക്കുട്ടി വാണിജ്യപരമായി വിജയിച്ചതാണ്.
അതിനർത്ഥം കൂടുതൽ ആളുകൾ കണ്ടുവെന്ന്.
അങ്ങനെയെങ്കിൽ ഇവരോട് നമ്മുടെ മനോഭാവം മാറേണ്ടതല്ലേ?
എന്നിട്ട് മാറിയോ?
സ്പെഷ്യൽ ന്യൂസ്അഭ്രപാളിക്ക് പിന്നിലെ മേരിക്കുട്ടിമാർ
See omnystudio.com/listener for privacy information.
Sun, 18 Oct 2020 - 502 - ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന് വിട
ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി'അക്കിത്തം പ്രധാനമായി പറഞ്ഞത്
' ജന്മന ഏതു മനുഷ്യനും നല്ലവനാണ് ' എന്നാണ്.
അതുകൊണ്ടാണ് സ്നേഹവും സമത്വവും കൊതിച്ചൊരു
കവി ഹൃദയം അദേഹത്തിനു സ്വന്തമായത്.സ്വച്ഛമായ ഭൂമി
സംസ്കാരസമ്പന്നനായ മനുഷ്യൻ
സമാധാനത്തിന്റെ ദർശനംമഹാകവി അക്കിത്തം
''സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ
ജീവൻ കൊണ്ടും
സ്നേഹിക്കും ലോകം തിരിച്ച്ചെന്നെയു-
മേന്നെ''
സ്നേഹത്തിന്റെ, പരോപകാരത്തിന്റെ, നന്മയുടെ
സൂര്യപ്രകാശം കവിതയിലും
വിശുദ്ധിയുടെ നറുനിലാവ് ജീവിതത്തിലും
പകർത്തിയ കവി
സ്പെഷ്യൽ ന്യൂസ്ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന് വിട
See omnystudio.com/listener for privacy information.
Thu, 15 Oct 2020 - 501 - വിത്തെടുത്തുണ്ണരുതേ നാട്ടാരേ...
കന്നിയിലെ മകം നക്ഷത്രം
നെല്ലിന്റെ പിറന്നാളാണെന്ന്..
നെല്ലിനെ കുറിച്ചു പറഞ്ഞാൽ തീർച്ചയായും
ചെറുവയൽ രാമനെക്കുറിച്ചു പറയണം.അദ്ദേഹം മുന്നോട്ടുവെക്കുന്ന വിത്തറിവുകൾ
കൃഷിപാഠങ്ങൾ
വാസ്തവത്തിൽ ജീവിത പാഠങ്ങളാണ്.ജീവിക്കാൻ വേണ്ടി കൃഷി ചെയ്തിരുന്നതും
കച്ചവടത്തിനായി കൃഷി ചെയ്യുന്നതും തമ്മിലുള്ള വിത്യാസം
ഇന്നത്തെ കമ്പോള ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുണ്ട്.മണ്ണിൽ പണിയെടുക്കാൻ ക്ഷമ വേണം
തിരക്കിട്ടോടുന്നവർക്ക് കൃഷിപ്പണി പറ്റിയതല്ലമണ്ണറിഞ്ഞു വിത്തിടണം
ഇതടിസ്ഥാന പാഠമാണ്
കൃഷിക്കും ജീവിതത്തിനുംസ്പെഷ്യൽ ന്യൂസ്
വിത്തെടുത്തുണ്ണരുതേ നാട്ടാരേ...
See omnystudio.com/listener for privacy information.
Tue, 13 Oct 2020 - 500 - എന്റെ സ്കൂൾ എന്റെ അഭിമാനം
ഒരധ്യാപകൻ ഒരിക്കൽ മുൻകൂട്ടി അറിയിക്കാതെയൊരു പരീക്ഷ നടത്തി.
അമ്പരപ്പോടെ കുട്ടികൾ ചോദ്യപേപ്പർ ഏറ്റുവാങ്ങി.
എല്ലാവർക്കും ചോദ്യപേപ്പർ നൽകിയശേഷം ഉത്തരമെഴുതാൻ അധ്യാപകൻ നിർദേശിച്ചു.
ചോദ്യപേപ്പർ തുറന്നുനോക്കിയ കുട്ടികൾ ഞെട്ടി.
ചോദ്യങ്ങളില്ല
അവർ പരസ്പരം നോക്കി
ആരുടെ ചോദ്യക്കടലാസിലും ചോദ്യങ്ങളില്ല.
വെറും വെളുത്ത കടലാസ്സ്
കടലാസിന്റെ നടുക്കൊരു കറുത്ത പുള്ളി, അത്ര മാത്രം
ചോദ്യമെവിടെ? കുട്ടികൾ ചോദിച്ചു
''ഇതു തന്നെ ചോദ്യം''. അധ്യാപകന്റെ മറുപടി.
നിങ്ങളെന്തുകാണുന്നുവെന്ന് മാത്രം ഉത്തരമെഴുതുക
അതാണ് ചോദ്യം
സ്പെഷ്യൽ ന്യൂസ്
എന്റെ സ്കൂൾ എന്റെ അഭിമാനം
See omnystudio.com/listener for privacy information.
Mon, 12 Oct 2020 - 499 - ഫീൽ ദി ഡാർക്നെസ്സ്
കാൻഡിൽ ലൈറ്റ് ഡിന്നറിനെക്കുറിച്ചറിയാം
എന്നാൽ ഡൈൻ ഇൻ ദി ഡാർക്നെസിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ലഇരുളും വെളിച്ചവുമൊക്കെ നമുക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാം
അതിനനുസരിച്ച് കാഴ്ചകൾ കാണുകയോ കാണാതിരിക്കുകയോ ചെയ്യാംലോക കാഴ്ചദിനത്തിൽ ടിഫാനി ബ്രാറിന്റെ ജീവിതം പറയുന്നു
അതുവഴി കാഴ്ചയുടെ വ്യത്യസ്തമാനങ്ങളെക്കുറിച്ചും.കൺമുന്നിലെ കാഴ്ചകളെ കാണാൻ മടിക്കുന്നതിനെപ്പറ്റി
കണ്ണുണ്ടായിട്ടും കണ്ണില്ലാത്തവരായി ജീവിക്കുന്നതിനെപ്പറ്റി..വല്ലപ്പോഴുമെങ്കിലും ഇരുട്ട് അനുഭവിക്കുക തന്നെ വേണം
എങ്കിലേ വെളിച്ചത്തിന്റെ വെളിച്ചം ആസ്വദിക്കാൻ കഴിയൂസ്പെഷ്യൽ ന്യൂസ്
ഫീൽ ദി ഡാർക്നെസ്സ്
See omnystudio.com/listener for privacy information.
Thu, 08 Oct 2020 - 498 - അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളൻ എന്നാണ്!
എന്റെ വീട്, ഞാൻ കാശുകൊടുത്തുപയോഗിക്കുന്ന ഇന്റർനെറ്റ് അല്ലെങ്കിൽ എന്റെ മൊബൈൽ ഡാറ്റ അതിൽ നിന്ന് എനിക്കിഷ്ടമുള്ളത് ഞാൻ കാണും ഇഷ്ടമുള്ളതു ഞാൻ ഡൗൺലോഡ് ചെയ്യും
എന്റെ മൊബൈൽ, എന്റെ ലാപ്ടോപ്പ്
അതിൽ ഞാൻ ഇഷ്ടമുള്ളതൊക്കെ സൂക്ഷിക്കും
എന്റെ വീട്, ഞാൻ കാശുകൊടുത്തുപയോഗിക്കുന്ന ഇന്റർനെറ്റ്
അല്ലെങ്കിൽ എന്റെ മൊബൈൽ ഡാറ്റ
അതിൽ നിന്ന് എനിക്കിഷ്ടമുള്ളത് ഞാൻ കാണും
ഇഷ്ടമുള്ളതു ഞാൻ ഡൗൺലോഡ് ചെയ്യും
എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്
അതിൽ നിന്നു എന്തും ഞാൻ ഷെയർ ചെയ്യും.ഇപ്പറഞ്ഞതൊക്കെ പൗരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ
വരുന്നതാണെന്നൊക്കെ വാദിക്കാൻ വരട്ടെ!കാണേണ്ടാത്തതുണ്ട്
ഷെയർ ചെയ്യപ്പെടാൻ പാടില്ലാത്തതുണ്ട്വാതിലടച്ചിരുന്ന് കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ
കാണുന്നവർ അറിയണം
സൈബർ ലോകത്തിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണ്.കൂട്ടുകാരൻ അയച്ചുതന്നത് ഫോണിൽ ഉണ്ടെന്നേയുള്ളൂ,
ഞാൻ കണ്ടില്ല എന്നുപറയുന്നവരും ഓർക്കുക...സ്പെഷ്യൽ ന്യൂസ്
അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളൻ എന്നാണ്!See omnystudio.com/listener for privacy information.
Tue, 06 Oct 2020 - 497 - മഹേഷിനു വേണ്ടി പ്രതിപക്ഷത്തിന്റെ പ്രതികാരം
കുട്ടിക്കാലത്തു രുചിച്ച അനുഭവങ്ങളുടെ സമൃദ്ധിയിലാണ്
വീടൊരു മധുരസ്മൃതിയാവുന്നത്.
അമ്മയുടെ മടിയിൽ നിന്നിറങ്ങി മുറ്റത്തു കളിച്ചത്,
അച്ഛന്റെ വിരലിൽ തൂങ്ങി നടവഴിയിലൂടെ നടന്നത്,
മൂവാണ്ടൻമാവിന്റെ തണലിൽ കഞ്ഞിയും കറിയും വച്ചു കളിച്ചത്,
ചാണകത്തിൽ തെന്നി വീണത്,
ചെളിവെള്ളത്തിൽ ഉരുണ്ടു മറിഞ്ഞത്....എന്നാൽ വീടില്ലാത്തവന് ഇതിലേതാണ് രുചിക്കാൻ കഴിയുന്നത്.
കേറിക്കിടാനൊരിടം സ്വന്തമായില്ലാത്തവന്
ഓർമകളുടെ സമൃദ്ധിയല്ല, വെറും ശൂന്യത മാത്രം.എല്ലാവർക്കും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കപ്പെടണം
ഭരണകൂടങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് അതുതന്നെയാവണംമുന്നോട്ടുവെക്കുന്നതൊരു ചലഞ്ചാണ്
വീടൊരു രാഷ്ട്രീയ പ്രചാരണായുധമാകുമ്പോൾ
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നിൽ വയ്ക്കുന്ന
ഹോം ചലഞ്ച്!!ഏറ്റെടുക്കാനുള്ള ആർജ്ജവമുണ്ടോ?
സ്പെഷ്യൽ ന്യൂസ്
മഹേഷിനു വേണ്ടി പ്രതിപക്ഷത്തിന്റെ പ്രതികാരം
See omnystudio.com/listener for privacy information.
Mon, 05 Oct 2020 - 496 - ഇന്ത്യയുടെ മകളല്ല ഇന്ത്യ തന്നെയാണ് പീഡിപ്പിക്കപ്പെടുന്നത്
'ഗുഡ് വാല്യൂസ് ഇല്ലാത്തതു കൊണ്ട്,
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതു കൊണ്ട്,
പെരുമാറ്റം ശരിയല്ലാത്തതു കൊണ്ട്,
ഫാഷനബ്ൾ വേഷങ്ങളിട്ട് പ്രലോഭിപ്പിക്കുന്നതു കൊണ്ട്..'എന്തുകൊണ്ട് പീഡനങ്ങൾ അവർത്തിക്കപ്പെടുന്നുവെന്നതിന്റെ
ഉത്തരങ്ങളാണ്..പുല്ലുചെത്താൻ പാടത്തേക്കിറങ്ങിയ ഹത്രാസിലെ പെൺകുട്ടി,
കോവിഡ് ബാധിച്ച് ആംബുലൻസിൽ കയറിയ ആറന്മുളയിലെ പെൺകുട്ടി,
ഉന്നാവിലെ, വാളയാറിലെ..............
ഈ പെൺകുട്ടികളൊക്കെ ഏതുവേഷം ധരിച്ചതിന്റെ പേരിലാണ്,
ഏതു പെരുമാറ്റത്തിന്റെ പേരിലാണ്,
ഏതു മൂല്യമില്ലായ്മയുടെ പേരിലാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്?ഓരോ പതിനഞ്ചു മിനിട്ടിലും ഇന്ത്യയിൽ പെൺകുട്ടികൾ പീഡനത്തിനിരയാകുന്നുവെന്നാണ്
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ റിപ്പോർട്ട്.
പീഡിപ്പിക്കപ്പെടുന്നവരെ 'നല്ല പാഠം പഠിപ്പിക്കാൻ' ആളുണ്ട്.
പീഡിപ്പിച്ചവർക്കൊപ്പം പക്ഷം ചേരാനും
കക്ഷിരാഷ്ട്രീയം കളിക്കാനും ആളുണ്ട്.ഈ അശ്ലീലം ഇങ്ങനെ തുടരുവോളം ഇതിനൊന്നും മാറ്റമുണ്ടാവില്ല
ഇന്ത്യയുടെ മകളെന്നല്ല
ഇന്ത്യ തന്നെയാണ് പീഡിപ്പിക്കപ്പെടുന്നത്
ഇന്ത്യയുടെ നാവാണ് മുറിച്ചെടുക്കുന്നത്
ഇന്ത്യയെ തന്നെയാണ് രായ്ക്കുരായ്മാനം ദഹിപ്പിക്കുന്നത്.
സ്പെഷ്യൽ ന്യൂസ്ഇന്ത്യയുടെ മകളല്ല ഇന്ത്യ തന്നെയാണ് പീഡിപ്പിക്കപ്പെടുന്നത്
See omnystudio.com/listener for privacy information.
Sun, 04 Oct 2020 - 495 - സ്ത്രീകൾ തെറി പറഞ്ഞതാണോ തെറ്റ്?
ഏതാണ്ട് 50 ദശലക്ഷം വീഡിയോ ക്രിയേറ്റർമാരുണ്ട് യു ട്യൂബിന്,
ഇന്ത്യയിൽ മാത്രം 265 ദശലക്ഷം ആക്റ്റീവ് യൂസർമാരുണ്ട്.പ്രതിദിനം ഒരു കോടി മണിക്കൂറിന്റെ വീഡിയോ ഉള്ളടക്കം ലോകം കാണുന്നുണ്ട്.
ആ ഉള്ളടക്കം പലവിധത്തിലുണ്ട്,
ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച്
അൽഗോരിതം അടിസ്ഥാനമാക്കി കാണാൻ പ്രേരിപ്പിക്കുന്നുമുണ്ട്.ഒരു പൂന്തോട്ടത്തിലെ പൂക്കളെല്ലാം സുഗന്ധമുള്ളതാകില്ല എന്നതുപോലെ
നാറ്റപ്പൂച്ചെടികൾ ഇവിടെ ഈ യു ട്യൂബ് പൂന്തോട്ടത്തിലുമുണ്ട്.
അതുമണത്താലും ഇക്കിളിപ്പെടുന്ന സബ്സ്ക്രൈബേഴ്സുമുണ്ട്.
അവരെ തൃപ്തിപ്പെടുത്താൻ, അത്തരത്തിൽപ്പെട്ടവരെ കൂടുതൽ
ഫോളോ ചെയ്യിക്കാൻ ഈ ഇക്കിളിവീരന്മാർ എന്തും പറയും.അതു സൈബർ ബുള്ളിയിങ് നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്,
എന്നാൽ നമ്മളിപ്പോഴും സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ
ശിശുക്കളാണ്.
അതുകൊണ്ടാണ് കരിഓയിലും കരണക്കുറ്റിക്കടിയും ശിക്ഷയായി മാറുന്നത്.യു ട്യൂബിൽ അപ്ലോഡ് ചെയ്ത ആദ്യത്തെ വീഡിയോയുടെ പേരെന്തായിരുന്നുവെന്നോ,
''me at the zoo, ഞാനൊരു മൃഗശാലയിൽ''
എന്തൊരു യാദൃശ്ചികത അല്ലേ?
സ്പെഷ്യൽ ന്യൂസ്സ്ത്രീകൾ തെറി പറഞ്ഞതാണോ തെറ്റ്?
See omnystudio.com/listener for privacy information.
Mon, 28 Sep 2020 - 494 - ജനത്തിനോട് പോകാൻ പറ
ജനാധിപത്യത്തിന്റെ ഏറ്റവും നല്ല നിർവചനം പറഞ്ഞത് ആരെന്നറിയാമോ?
എബ്രഹാം ലിങ്കൺ, പ്ലേറ്റോ ഇവരുടെ പേരുകളാണോ മനസ്സിൽ.
എന്നാൽ ഒരു പേരു വിട്ടു.
ശിഖണ്ടിപ്പിള്ള.
അദ്ദേഹമാണ് എക്കാലത്തും പ്രസക്തമായ നിർവചനം നൽകിയത്.
ആരാണ് ശിഖണ്ടിപ്പിള്ള?
പഞ്ചവടിപ്പാലത്തിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം.
എന്താണ് ആ നിർവചനം?
'കേടില്ലാത്തതിനെ കേടു വരുത്തുന്നതാണ് ജനാധിപത്യം'
ഇനി ഏതുകാലത്തും ജനാധിപത്യം മുറുകെ പിടിക്കുന്നവരുടെ സൂപ്പർ ഹീറോ ആരെന്നറിയോ?
മണ്ഡോദരി.
അതും പഞ്ചവടിപ്പാലത്തിലെ കഥാപാത്രം, അഭിനയിച്ചത് ശ്രീവിദ്യ.
അതിൽ നമ്മൾ പൊതുജനത്തെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രമുണ്ട്..
ആരെന്നല്ലേ?സ്പെഷ്യൽ ന്യൂസ്
ജനത്തിനോട് പോകാൻ പറ
See omnystudio.com/listener for privacy information.
Wed, 23 Sep 2020 - 493 - കോവിഡ് കാലവും ഓക്സിജൻ ലഭ്യതയും
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം
ലക്ഷത്തോടടുക്കുമ്പോൾ ആരോഗ്യമേഖല നേരിടുന്ന
പ്രതിസന്ധികളിൽ പ്രധാനപ്പെട്ടതാണ് ഓക്സിജൻ ദൗർലഭ്യം.ലോകാരോഗ്യസംഘടന പറയുന്നത് കോവിഡ് രോഗികളിൽ 15 ശതമാനവും
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരിടുന്നുവെന്നാണ്.
ഇതു രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കും.
രോഗിയെ അപകടാവസ്ഥയിലേക്ക് കൊണ്ടുപോവുകയും ചെയ്യും.
ആശുപത്രികളില്‍ ആവശ്യാനുസരണം ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തണം.
രാജ്യത്തെ ആശുപത്രികളിൽ ഏപ്രിലിൽ പ്രതിദിനം 750 ടൺ മതിയായിരുന്നുവെങ്കിൽ
ഇപ്പോൾ 2700 ടൺ ഓക്സിജൻ ആവശ്യം വരുന്നുണ്ട്.
മൂന്നിരട്ടിയിലധികം ഡിമാൻഡ്.
കേസുകൾ കൂടുന്തോറും ആവശ്യം ഇനിയുമുയരും.
നമ്മുടെ ആരോഗ്യസംവിധാനം സുസജ്ജമാണോ?
സ്പെഷ്യൽ ന്യൂസ്
കോവിഡ് കാലവും ഓക്സിജൻ ലഭ്യതയുംSee omnystudio.com/listener for privacy information.
Mon, 21 Sep 2020 - 492 - സമാധാനത്തിനായി സമാധാനം
യു എ ഇ യും ഇസ്രയേലുമായുള്ള അബ്രഹാം ഉടമ്പടി വഴി
മേഖലയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം.
സ്പെഷ്യൽ ന്യൂസ്സമാധാനത്തിനായി സമാധാനം
See omnystudio.com/listener for privacy information.
Wed, 16 Sep 2020 - 491 - വാർത്തകളുടെ മുൻഗണനകൾ
ജനാധിപത്യപ്രക്രിയയിൽ പാർലമെന്റ് സമ്മേളനത്തിന്,
അംഗങ്ങളുടെ ചോദ്യത്തിന്,
ബന്ധപ്പെട്ട മന്ത്രിമാരുടെ മറുപടിക്ക്
എത്രമാത്രം പ്രാധാന്യമുണ്ട്?സഭാസമ്മേളനത്തിന്റെ ഓരോ മിനിറ്റിനും രണ്ടരലക്ഷം രൂപയാണ് ചെലവെന്ന് എട്ടുകൊല്ലം
മുമ്പ് അന്നത്തെ സർക്കാർ സഭയിൽ പറഞ്ഞതാണ്.
അതായത് ദിവസവും രണ്ടര കോടി രൂപ.
എന്നുവച്ചാൽ ചോദിക്കുന്ന ചോദ്യവും പറയുന്ന മറുപടിയും ഒക്കെ വളരെ പ്രധാനപ്പെട്ടതായിരിക്കണം എന്നാണ് വെയ്പ്.
എന്നാൽ അത്തരം ചോദ്യങ്ങൾക്ക് പ്രാധാന്യം കിട്ടുന്നുണ്ടോ?
സ്പെഷ്യൽ ന്യൂസ്വാർത്തകളുടെ മുൻഗണനകൾ
See omnystudio.com/listener for privacy information.
Tue, 15 Sep 2020 - 490 - പ്രവാസികളേ നിങ്ങൾക്ക് സ്വന്തം നാട്ടിലേക്ക് സുസ്വാഗതം
സ്പെഷ്യൽ ന്യൂസ്
പ്രവാസികളേ നിങ്ങൾക്ക് സ്വന്തം നാട്ടിലേക്ക് സുസ്വാഗതം
നാട് തരുന്ന ഈ കരുതൽ നമ്മളെ കൂടുതൽ കരുത്തുള്ളവരാക്കും. ഇരുട്ടുമൂടിയ നാളുകൾ അവസാനിച്ചു. നാടിൻറെ വെളിച്ചം, നന്മയുടെ വെളിച്ചം നമ്മളെ സ്വാഗതം ചെയ്യുന്നു. ഇനി നമ്മളാണ് ഈ വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കേണ്ടവർ. അതുകൊണ്ട് വിവേകത്തിന്റെ തിരി തെളിച്ചു പിടിക്കണം നമ്മൾ ..See omnystudio.com/listener for privacy information.
Wed, 13 May 2020 - 489 - വിജയ് സേതുപതിയാരാ വിശപ്പിന്റെ കാര്യം പറയാൻ
സ്പെഷ്യൽ ന്യൂസ്
വിജയ് സേതുപതിയാരാ വിശപ്പിന്റെ കാര്യം പറയാൻSee omnystudio.com/listener for privacy information.
Mon, 11 May 2020 - 488 - അമ്മമാരുടെ ശാപം ഏറ്റുവാങ്ങരുത്
സ്പെഷ്യൽ ന്യൂസ്
അമ്മമാരുടെ ശാപം ഏറ്റുവാങ്ങരുത്
നാട്ടിലേക്കു മടങ്ങാൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും അത്യാവശ്യക്കാരാണ്. അങ്ങനെയല്ലാതെ കള്ളത്തരം പറഞ്ഞ് രജിസ്റ്റർ ചെയ്തവരും സ്വാധീനം ചെലുത്തിയും ചതിച്ചും വഞ്ചിച്ചും നാടുപിടിക്കാമെന്ന് കരുതുന്നവർ മനുഷ്യരല്ലSee omnystudio.com/listener for privacy information.
Sun, 10 May 2020 - 487 - ഇത്തവണ കെട്ടിപ്പൊതിഞ്ഞ പെട്ടികളില്ല, ഞങ്ങളുടെ ജീവൻ മാത്രമേയുള്ളൂ
സ്പെഷ്യൽ ന്യൂസ്
ഞങ്ങൾ മടങ്ങിവരികയാണ്, ഇത്തവണ കെട്ടിപ്പൊതിഞ്ഞ പെട്ടികളില്ല, ഞങ്ങളുടെ ജീവൻ മാത്രമേയുള്ളൂ
See omnystudio.com/listener for privacy information.
Thu, 07 May 2020 - 486 - പെട്ടിയൊക്കെ റെഡി, ഇനി ടിക്കറ്റ്
സ്പെഷ്യൽ ന്യൂസ്
പെട്ടിയൊക്കെ റെഡി, ഇനി ടിക്കറ്റ്See omnystudio.com/listener for privacy information.
Wed, 06 May 2020 - 485 - അല്ലമ്മേ, നമ്മളെന്തിനാ ഈ കൂട്ടിൽ കിടക്കുന്നത്
സ്പെഷ്യൽ ന്യൂസ്
അല്ലമ്മേ, നമ്മളെന്തിനാ ഈ കൂട്ടിൽ കിടക്കുന്നത്
നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസമില്ലെങ്കിൽ ഇതു കേൾക്കരുത്See omnystudio.com/listener for privacy information.
Tue, 05 May 2020 - 484 - ഈ നശിച്ച കൊറോണ എന്നുതീരും?Mon, 04 May 2020
- 483 - എമെർജെൻസിയാണോ എന്നാ കുറച്ച് വെയിറ്റ് ചെയ്യൂ
സ്പെഷ്യൽ ന്യൂസ്
എമെർജെൻസിയാണോ എന്നാ കുറച്ച് വെയിറ്റ് ചെയ്യൂSee omnystudio.com/listener for privacy information.
Sun, 03 May 2020 - 482 - ഇതും കെട്ടിപ്പിടിച്ചിരിക്കുന്നുണ്ട് ചിലർ
സ്പെഷ്യൽ ന്യൂസ്
ഇതും കെട്ടിപ്പിടിച്ചിരിക്കുന്നുണ്ട് ചിലർ
See omnystudio.com/listener for privacy information.
Sun, 26 Apr 2020 - 481 - കല്ലെറിഞ്ഞോടിച്ചവർ മറന്നു, 'ഇന്നു ഞാൻ നാളെ നീ' എന്ന്!!
സ്പെഷ്യൽ ന്യൂസ്
കല്ലെറിഞ്ഞോടിച്ചവർ മറന്നു, 'ഇന്നു ഞാൻ നാളെ നീ' എന്ന്!!See omnystudio.com/listener for privacy information.
Thu, 23 Apr 2020 - 480 - നശിച്ച കൊറോണ എന്നെ ആരുമില്ലാത്തവനാക്കി!!
സ്പെഷ്യൽ ന്യൂസ്
നശിച്ച കൊറോണ എന്നെ ആരുമില്ലാത്തവനാക്കി
See omnystudio.com/listener for privacy information.
Tue, 21 Apr 2020 - 479 - ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ അങ്ങോട്ടു തന്നെ വരും സർ
സ്പെഷ്യൽ ന്യൂസ്
ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ അങ്ങോട്ടു തന്നെ വരും സർ
See omnystudio.com/listener for privacy information.
Mon, 20 Apr 2020 - 478 - ഇതു വച്ചോ, അല്ലേൽ കൊറോണ നിന്നേം പിടിക്കും
സ്പെഷ്യൽ ന്യൂസ്
ഇതു വച്ചോ, അല്ലേൽ കൊറോണ നിന്നേം പിടിക്കുംകുട്ടികൾക്കും കൊറോണയുടെ പിടിയിൽ നിന്നു മോചനമില്ലേ?
വീട്ടിനുള്ളിൽ പോലും അവരും മാസ്ക് ധരിച്ചിരിക്കണോ?See omnystudio.com/listener for privacy information.
Sun, 19 Apr 2020 - 477 - പൊതിഞ്ഞു വച്ചിരിക്കുന്ന ഇറച്ചിക്കഷ്ണമല്ല, പച്ച മനുഷ്യരാണിവരും
സ്പെഷ്യൽ ന്യൂസ്
പൊതിഞ്ഞു വച്ചിരിക്കുന്ന ഇറച്ചിക്കഷ്ണമല്ല, പച്ച മനുഷ്യരാണിവരും
See omnystudio.com/listener for privacy information.
Thu, 16 Apr 2020 - 476 - മൊയ്തീനെ ആ ചെറിയ സ്പാനറിനിങ്ങെടുത്തേ, ഇപ്പ ശരിയാക്കി തരാം
സ്പെഷ്യൽ ന്യൂസ്
മൊയ്തീനെ ആ ചെറിയ സ്പാനറിനിങ്ങെടുത്തേ, ഇപ്പ ശരിയാക്കി തരാംSee omnystudio.com/listener for privacy information.
Wed, 15 Apr 2020 - 475 - കാലമിനിയുമുരുളും വിഷു വരും
സ്പെഷ്യൽ ന്യൂസ്
കാലമിനിയുമുരുളും വിഷു വരും
കൊറോണക്കാലത്തെന്ത് വിഷു എന്നാണോ,
എങ്കിൽ ഇതു കേൾക്കണം.See omnystudio.com/listener for privacy information.
Tue, 14 Apr 2020 - 474 - പോസിറ്റീവോ എന്നാൽ കടക്ക് പുറത്ത്
സ്പെഷ്യൽ ന്യൂസ്
പോസിറ്റീവോ എന്നാൽ കടക്ക് പുറത്ത്
കോവിഡ് പോസിറ്റീവായാൽ എന്തുചെയ്യണം
പോസിറ്റീവ് ആകാതിരിക്കാൻ എന്തുചെയ്യണം
പോസിറ്റീവ് ആണോ എന്നറിയാൻ എന്തുചെയ്യണംSee omnystudio.com/listener for privacy information.
Mon, 13 Apr 2020 - 473 - മാനവരാശിക്കാകെ പ്രത്യാശയുടെ ഉയിർപ്പ്
സ്പെഷ്യൽ ന്യൂസ്
മാനവരാശിക്കാകെ പ്രത്യാശയുടെ ഉയിർപ്പ്.
See omnystudio.com/listener for privacy information.
Sun, 12 Apr 2020 - 472 - പ്രവാസി മലയാളികൾക്കു വേണ്ടി നോർക്കയുടെ ഇടപെടൽ
സ്പെഷ്യൽ ന്യൂസ്
പ്രവാസി മലയാളികൾക്കു വേണ്ടി നോർക്കയുടെ ഇടപെടൽSee omnystudio.com/listener for privacy information.
Thu, 09 Apr 2020 - 471 - കൊറോണയെ കൈകഴുകി തോൽപ്പിക്കാം പക്ഷേ ഈ വ്യാജന്മാരെ എന്തുചെയ്യും
സ്പെഷ്യൽ ന്യൂസ്
കൊറോണയെ കൈകഴുകി തോൽപ്പിക്കാം പക്ഷേ ഈ വ്യാജന്മാരെ എന്തുചെയ്യും
See omnystudio.com/listener for privacy information.
Wed, 08 Apr 2020 - 470 - ഭൂമി മുഖം പൊത്തുമ്പോൾTue, 07 Apr 2020
- 469 - ശുദ്ധസംഗീതത്തിന്റെ കസ്തൂരി മണവുമായി വന്നൊരാൾ
സ്പെഷ്യൽ ന്യൂസ്
ശുദ്ധസംഗീതത്തിന്റെ കസ്തൂരി മണവുമായി വന്നൊരാൾ
See omnystudio.com/listener for privacy information.
Mon, 06 Apr 2020 - 468 - വാടിയുണങ്ങി നിന്ന മുത്തശ്ശി മരം പൂത്തുതളിർത്തതെങ്ങെനെ?
സ്പെഷ്യൽ ന്യൂസ്
വാടിയുണങ്ങി നിന്ന മുത്തശ്ശി മരം പൂത്തുതളിർത്തതെങ്ങെനെ?
See omnystudio.com/listener for privacy information.
Sun, 05 Apr 2020 - 467 - കൊറോണക്കാലത്തെ കൃഷിപാഠം
സ്പെഷ്യൽ ന്യൂസ്
അതു തന്നെ, പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
അഥവാ
കൊറോണക്കാലത്തെ കൃഷിപാഠംSee omnystudio.com/listener for privacy information.
Thu, 02 Apr 2020 - 466 - സ്വപ്നങ്ങൾ വിറ്റവൻ ഇന്ന് കൊറോണ വാഹകൻ
സ്പെഷ്യൽ ന്യൂസ്
സ്വപ്നങ്ങൾ വിറ്റവൻ ഇന്ന് കൊറോണ വാഹകൻ
See omnystudio.com/listener for privacy information.
Wed, 01 Apr 2020 - 465 - അല്ലയോ കോറോണേ, മടുക്കാനും മരിക്കാനും എനിക്ക് മനസ്സില്ല
സ്പെഷ്യൽ ന്യൂസ്
മടുക്കാനും മരിക്കാനും എനിക്ക് മനസ്സില്ല
See omnystudio.com/listener for privacy information.
Tue, 31 Mar 2020 - 464 - അതെന്താ കൊറോണക്ക് മരുന്നില്ലാത്തത്?
സ്പെഷ്യൽ ന്യൂസ്
അതെന്താ കൊറോണക്ക് മരുന്നില്ലാത്തത്?See omnystudio.com/listener for privacy information.
Mon, 30 Mar 2020 - 463 - തലേലെഴുത്തില്ലാത്തവരുടെ കഥSun, 29 Mar 2020
- 462 - പോലീസുകാരന്റെ നെഞ്ചത്തു കേറിയൊരു സവാരി ഗിരിഗിരി
സ്പെഷ്യൽ ന്യൂസ്
പോലീസുകാരന്റെ നെഞ്ചത്തു കേറിയൊരു സവാരി ഗിരിഗിരി
See omnystudio.com/listener for privacy information.
Thu, 26 Mar 2020 - 461 - അവർ കാത്തിരിക്കുന്നത് നമ്മളെയല്ലാതെ വേറെയാരെയാണ്!
സ്പെഷ്യൽ ന്യൂസ്
അവർ കാത്തിരിക്കുന്നത് നമ്മളെയല്ലാതെ വേറെയാരെയാണ്!See omnystudio.com/listener for privacy information.
Wed, 25 Mar 2020 - 460 - സൂപ്പറാണ്, സൂപ്പർമാനാണ് മനുഷ്യൻ
സ്പെഷ്യൽ ന്യൂസ്
സൂപ്പറാണ്, സൂപ്പർമാനാണ് മനുഷ്യൻSee omnystudio.com/listener for privacy information.
Tue, 24 Mar 2020 - 459 - തലയ്ക്കുമീതെ ശൂന്യാകാശംMon, 23 Mar 2020
- 458 - ഈ സമയത്തല്ലാതെ വേറെയേത് സമയത്താണ് ഇതു പറയേണ്ടത്
സ്പെഷ്യൽ ന്യൂസ്
ഈ സമയത്തല്ലാതെ വേറെയേത് സമയത്താണ് ഇതു പറയേണ്ടത്
See omnystudio.com/listener for privacy information.
Sun, 22 Mar 2020 - 457 - ഇതൊരു അടയാളമാണ്Thu, 19 Mar 2020
- 456 - കൊറോണക്കാലത്തെ 'അകറ്റിനിർത്തൽ'
സ്പെഷ്യൽ ന്യൂസ്
കൊറോണക്കാലത്തെ 'അകറ്റിനിർത്തൽ'
See omnystudio.com/listener for privacy information.
Wed, 18 Mar 2020 - 455 - പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണം
സ്പെഷ്യൽ ന്യൂസ്
പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണംSee omnystudio.com/listener for privacy information.
Tue, 17 Mar 2020 - 454 - പ്രാന്തൊക്കെ മാറി, ഇപ്പോ ഉലക്ക കൊണ്ടാ കോണകമുടുക്കൽ
സ്പെഷ്യൽ ന്യൂസ്
പ്രാന്തൊക്കെ മാറി, ഇപ്പോ ഉലക്ക കൊണ്ടാ കോണകമുടുക്കൽ
അഥവാ നാണംകെടുത്തും ബിഗ് ഫാൻസ്See omnystudio.com/listener for privacy information.
Mon, 16 Mar 2020 - 453 - തല്ക്കാലം കുറച്ചകലം നല്ലതാSun, 15 Mar 2020
- 452 - പെൻസിലും പഠിപ്പിക്കുന്നുണ്ട് ചില നല്ല പാഠങ്ങൾ
സ്പെഷ്യൽ ന്യൂസ്
പെൻസിലും പഠിപ്പിക്കുന്നുണ്ട് ചില നല്ല പാഠങ്ങൾSee omnystudio.com/listener for privacy information.
Tue, 10 Mar 2020 - 451 - ദയവു ചെയ്ത് ആധി കൂട്ടി കൊല്ലരുത്
സ്പെഷ്യൽ ന്യൂസ്
ദയവു ചെയ്ത് ആധി കൂട്ടി കൊല്ലരുത്
See omnystudio.com/listener for privacy information.
Mon, 09 Mar 2020 - 450 - തുല്യതയ്ക്കായി ഒന്നിച്ചു നിൽക്കാം
സ്പെഷ്യൽ ന്യൂസ്
തുല്യതയ്ക്കായി ഒന്നിച്ചു നിൽക്കാം
See omnystudio.com/listener for privacy information.
Sun, 08 Mar 2020 - 449 - കൊറോണക്കാലത്തെ ഐൻസ്റ്റെയ്ൻ ചിന്തകൾ
സ്പെഷ്യൽ ന്യൂസ്
കൊറോണക്കാലത്തെ ഐൻസ്റ്റെയ്ൻ ചിന്തകൾSee omnystudio.com/listener for privacy information.
Thu, 05 Mar 2020 - 448 - ഭാഗീരഥിയെന്നും കാർത്യായനിയെന്നും പേരുള്ള രണ്ടു 'വിദ്യാർഥികൾ'
സ്പെഷ്യൽ ന്യൂസ്
ഭാഗീരഥിയെന്നും കാർത്യായനിയെന്നും പേരുള്ള രണ്ടു 'വിദ്യാർഥികൾ'See omnystudio.com/listener for privacy information.
Wed, 04 Mar 2020 - 447 - പശു നമുക്ക് പാൽ തരും, പാലിനേക്കാൾ ചാണകമാണ് ഗുണപ്രദം
സ്പെഷ്യൽ ന്യൂസ്
പശു നമുക്ക് പാൽ തരും, പാലിനേക്കാൾ ചാണകമാണ് ഗുണപ്രദംSee omnystudio.com/listener for privacy information.
Tue, 03 Mar 2020 - 446 - കാര്യം ഒക്കെ ശരി, ഞങ്ങളത്ര കഴുതകളല്ല
സ്പെഷ്യൽ ന്യൂസ്
കാര്യം ഒക്കെ ശരി, ഞങ്ങളത്ര കഴുതകളല്ല
See omnystudio.com/listener for privacy information.
Mon, 02 Mar 2020 - 445 - ഇനിയുമുണ്ടാവണം പുഞ്ചിരിക്കുന്ന വീടുകൾ
സ്പെഷ്യൽ ന്യൂസ്
ഇനിയുമുണ്ടാവണം പുഞ്ചിരിക്കുന്ന വീടുകൾSee omnystudio.com/listener for privacy information.
Sun, 01 Mar 2020 - 444 - ഒരു താറാമ്മ കഥയാണ്, നമ്മുടെയും
സ്പെഷ്യൽ ന്യൂസ്
ഒരു താറാമ്മ കഥയാണ്, നമ്മുടെയുംSee omnystudio.com/listener for privacy information.
Thu, 20 Feb 2020 - 443 - ഇനി പറയൂ നിങ്ങൾ ആരെയാണ് ക്ഷണിയ്ക്കുന്നത്?
സ്പെഷ്യൽ ന്യൂസ്
ഇനി പറയൂ നിങ്ങൾ ആരെയാണ് ക്ഷണിയ്ക്കുന്നത്?See omnystudio.com/listener for privacy information.
Wed, 19 Feb 2020 - 442 - കാടിനെ 'തീ' തൊടുമ്പോൾTue, 18 Feb 2020
- 441 - മാറേണ്ടത് മനോഭാവം
സ്പെഷ്യൽ ന്യൂസ്
മാറേണ്ടത് മനോഭാവം
സ്പെഷ്യൽ ന്യൂസിൽ പരാമർശിച്ചത് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ വലിയ ഉത്തരവാദിത്വങ്ങൾ സുധീരമായി ഏറ്റെടുത്ത ക്യാപ്റ്റൻ ലക്ഷ്മി എന്ന വനിതയെയാണ്. അതിനുശേഷം ഇന്ത്യ സ്വതന്ത്രയായി. ഭരണഘടന എഴുതപ്പെട്ടു. അതിൽ ലിംഗ വിവേചനത്തിനെതിരെ കൃത്യമായ നിലപാടുകളുണ്ട്. എന്നിട്ടും ഇക്കാലത്തും കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടി വന്നു.
See omnystudio.com/listener for privacy information.
Mon, 17 Feb 2020 - 440 - ഓരോ കുഞ്ഞും അസാധാരണ ശേഷിയുള്ളവരാണ്
സ്പെഷ്യൽ ന്യൂസ്
ഓരോ കുഞ്ഞും അസാധാരണ ശേഷിയുള്ളവരാണ്See omnystudio.com/listener for privacy information.
Sun, 16 Feb 2020 - 439 - അബൂദബിയിലുള്ളൊരെഴുത്തുപെട്ടി...
"ഞാനൊന്ന് ചോദിക്കുന്നു
ഈ കോലത്തിൽ എന്തിനു സമ്പാദിക്കുന്നു,
ഒന്നുമില്ലെങ്കിലും
തമ്മിൽ കണ്ടുകൊണ്ട്
നമ്മൾ രണ്ടും ഒരു പാത്രത്തിൽ
ഉണ്ണാമല്ലോ,
ഒരു പായ്,
വിരിച്ചൊന്നിച്ചുറങ്ങാമല്ലോ...."See omnystudio.com/listener for privacy information.
Thu, 13 Feb 2020
Podcasts ähnlich wie Special News on Hit 967
- Global News Podcast BBC World Service
- El Partidazo de COPE COPE
- Herrera en COPE COPE
- Tiempo de Juego COPE
- The Dan Bongino Show Cumulus Podcast Network | Dan Bongino
- Es la Mañana de Federico esRadio
- La Noche de Dieter esRadio
- Hondelatte Raconte - Christophe Hondelatte Europe 1
- Affaires sensibles France Inter
- La rosa de los vientos OndaCero
- Más de uno OndaCero
- La Zanzara Radio 24
- Les Grosses Têtes RTL
- L'Heure Du Crime RTL
- El Larguero SER Podcast
- Nadie Sabe Nada SER Podcast
- SER Historia SER Podcast
- Todo Concostrina SER Podcast
- 安住紳一郎の日曜天国 TBS RADIO
- TED Talks Daily TED
- The Tucker Carlson Show Tucker Carlson Network
- 辛坊治郎 ズーム そこまで言うか! ニッポン放送
- 飯田浩司のOK! Cozy up! Podcast ニッポン放送
- 武田鉄矢・今朝の三枚おろし 文化放送PodcastQR
Andere Musik Podcasts
- الشيخ محمد صديق المنشاوي Unknown
- Afrobeats Dancehall & Hip Hop Mixes Dj Hol Up
- Dj Shinski New Mixes Dj Shinski
- இசைத் தென்றல் Unknown
- Relax Music BGM Podcast WPC
- Radio Kishore Radio Shows Radio Kishore
- Free DJ Beats by SK Infinity Music Sandeep Khurana
- Supremacy sounds Mixes Dj Simple Simon
- Kafa Radyo Podcast Kafa Radyo
- DJ TOPHAZ MIXES Tophaz
- Summer Mix Ibiza Best Deep House Music Techno 2024 Dance Chill Out Lounge Podcast Summer Mix Ibiza
- Early 2000s RNB DJ TopDonn
- REGGAE/LOVERSROCK RIDDIMS DJ FRED MAX
- Hit Anni '70 Radiorevival radio Revival
- پلی لیست | PlayList MokhtarRazmjoo
- DJ KYM NICKDEE MIXES DJ KYM NICKDEE
- Dj Joe Mfalme Dj Joe Mfalme
- Reggae Revival Dread Lightning HiFi
- Songs of Praise 3ABN Australia Radio
- SHREDZ Workout Mix SHREDZ Supplements