Filtra per genere
- 29 - 28. വിട ടേയിൽ സാർ, മഹാനായ ഹാഷ്, വീണ്ടും സ്വാഗതം, സ്റ്റീവ് സ്മിത്ത്
മൂന്ന് പ്രമുഖർ വിടവാങ്ങി - ഏകദിനങ്ങളിൽ നിന്നും മലിങ്ക, റ്റെസ്റ്റുകളിൽ നിന്നും ട്രേയിൽ സ്റ്റേയിൻ, അന്താരാഷ്ട്ര ശ്രമങ്ങളിൽ നിന്നും ഹശീം ആംല. കരീബിയൻ ദ്വീപുകളിലേക്കുള്ള റ്റീമുകൾ, റ്റീ-20 മാച്ചുകളിലെ പ്രകടനങ്ങൾ, അയർലന്റ് ലോർഡ്സിൽ, പിന്നെ എട്ജ്ബാസ്റ്റണിലെ കോട്ടക്കുള്ളിൽ തകർത്താടി യ സ്റ്റീവ് സ്മിത്ത്.
Sat, 10 Aug 2019 - 16min - 28 - 27. മനോഹര ക്രിക്കറ്റ് തീരത്ത് ഇനിയൊരു ജന്മം കൂടി തരുമോ?
ഇങ്ങനെ മറ്റൊന്നുണ്ടോ, ഇനിയുണ്ടാവുമോ? ആരും ജയിക്കാത്ത ഫൈനലിനു ശേഷം ആറാം തമ്പുരാൻമാരായി ഇംഗ്ലണ്ട്, ജെന്റിൽമാൻമാരുടെ ലോകകപ്പ് ജയിച്ചു
Tue, 23 Jul 2019 - 11min - 27 - 26. നിങ്ങൾക്കൊരു പുതിയ ചാമ്പിയൻ ജനിക്കും, ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത്
ധോനി ഈ ലോകകപ്പിൽ കളിക്കണമായിരുന്നോ?, എട്ജ്ബാസ്റ്റണിൽ കണ്ണീർമഴ, ജടേജയെന്ന യോധാവ്, ഗപ്തിൽ മാജിക്, ഞെട്ടിയ ഓസ്ട്രേലിയ, ലോർട്സിലെ കിരിടധാരണച്ചടങ്ങ്
Sat, 13 Jul 2019 - 15min - 26 - 25. ലോകകപ്പിനി മാഞ്ചസ്റ്ററിലേക്കും ബർമിംഗ്ഹാമിലേക്കും
ബെയർസ്റ്റോയുടെ മറുപടി, മറുപടികളില്ലാതെ ധോനി, ന്യായീകരണങ്ങളുമായി കോലി, പാക്കിസ്ഥാൻ ആരാധകരുടെ നഴ്സറി സ്റ്റഫ്, മൈക്കിൾ മദന ഗുൽബദിൻ, ശർമ്മയ്ക്കുമുന്നിൽ റെക്കോർടുകൾ തകരുന്നു, രണ്ടു ബോളിൽ കളിതീർത്ത ബുമ്ര, തലയുയർത്തി തന്നെ തിരികേ പാകിസ്ഥാനും ബംഗ്ലാദേശും, ശ്രീലങ്കൻ സർപ്രൈസ്, ടോസാണോ പ്ലേയർ ഓഫ് ദി സീരീസ്?
Sun, 07 Jul 2019 - 23min - 25 - 24. പവനായിക്കിനിയും ജീവനുണ്ട്, അതിസമർത്ഥൻമാരെയാണ് ഇംഗ്ലന്റിന് തോൽപ്പിക്കേണ്ടത്
ഇംഗ്ലന്റിനെ കബളിപ്പിച്ച് ശ്രീലങ്കൻ കുടവയറൻമാർ, മിച്ചൽ സ്റ്റാർക്കിന്റെ മന്ത്രവാദം, ഭാരങ്ങൾ ചുമക്കാൻ തയ്യാറായി ഓസ്ട്രേലിയൻ റ്റോപ്പ് ഓർടർ, തോൽവിയിലും വിജയങ്ങൾ തേടിയ മുഷ്ഫിക്കൂറും മാഹ്മുദുല്ലയും, ബാബറും ഹാരിസും തൊണ്ണൂറുകളെ ഓർമ്മപ്പെടുത്തി, നബി ഇന്റിയയേ വിറപ്പിച്ചപ്പോൾ, ഷമിയർഹിച്ച പ്രതിഫലവും വൗ ബോളും, യോധാവിനെപ്പോലെ ബ്രാത്തവേറ്റ്.
Sat, 29 Jun 2019 - 22min - 24 - 23. വടക്കൻ ഇംഗ്ലന്റിൽ മാത്രം കണ്ടുവരുന്ന കാറ്റിൽ കുൽദീപ് മെല്ലെ പറത്തിവിട്ട ആയുധം
ഇന്റിയയും പാകിസ്ഥാനും തമ്മിലെ അന്തരം, വീന്റീസിനെ ദയവില്ലാതെ കീഴടക്കിയ പുലികൾ, വാർണറും ഫിഞ്ചും തളരാതെ, മോർഗൻ പീരങ്കി പോലെ, ബ്യോർഗിനെപ്പോലെ മഹാനായ കേയിൻ വില്ലിയംസൺ
Fri, 21 Jun 2019 - 21min - 23 - വീണ്ടും വഹാബ്, പക്ഷെ ബാറ്റും വീശി
വഹാബിന്റെ വെടിക്കെട്ട് ഫിഞ്ചിന്റെ മുടി അകാലമായി നരപ്പിച്ചേനെ, പക്ഷെ ജയിക്കാനറിയാവുന്ന ഓസ്ട്രേലിയ തന്നെ ജയിച്ചു. ഇന്റിയക്കെതിരെയുള്ള മാച്ചിനുമുൻപ് മുഹമ്മദ് ആമിർ ഫോമിൽ. ധവന്റെ പരുക്കും മിടിൽ ഓർടറിലെ ചോദ്യങ്ങളും, ടീ.ആർ.എസ് പുണ്യാളൻ, പെരുമഴക്കാലവും കേളൽ ബെയിൽസും
Sat, 15 Jun 2019 - 12min - 22 - മനുഷ്യരുടെ മഹത്വങ്ങളെ വാഴ്ത്തിയ കോലി
ഓവലിൽ ഇന്റിയക്ക് നീലക്കടലിനു മുന്നിൽ തകർപ്പൻ ജയം, ജേസൺ റോയ് ഷോയിൽ ഇംഗ്ളന്റ് ബംഗ്ലാദേശിനെ തകർത്തു, ജിമ്മി നീശമിന് അഞ്ച് അഫ്ഗാൻ വിക്കറ്റുകൾ, ആസ്ട്രേലിയയുടെ വാലറ്റത്തിലൊളിച്ച പക, അതിർത്തിയിൽ ക്യാച്ച് പിടിച്ച പട്ടാളക്കാരൻ കോട്ടറൽ, മറ്റ് ലോകകപ്പ് നിമിഷങ്ങൾ.
Tue, 11 Jun 2019 - 15min - 21 - എപിസോട് 20 - പടക്കം പൊട്ടിത്തുടങ്ങി! വാ ഹാബ്!
റിയാസിന്റെ തിരിച്ചുവരവിലെ റൊമാൻസ്, വയറലായ ലേസർ ലസിത്ത്, കലിപ്പ് തീരാത്ത ബൂമ്ര, ചെപ്പടിവിദ്യക്കാരൻ ചഹൽ, കഘീസോയുടെ ക്രോധം, മുഷ്ഫിക്കൂറിന്റെ പാപങ്ങളും പ്രായശ്ഛിത്തവും, വില്ലിയംസൺന്റെ വികാരങ്ങൾ - എല്ലാം 2019 ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാമത്തെ സ്പെഷൽ എപിസോടിൽ.
Thu, 06 Jun 2019 - 17min - 20 - എപിസോട് 19 - മെല്ലെക്കത്തുന്ന തിരിപോലെ ലോകകപ്പിനു തുടക്കം
ലോകകപ്പ് സ്പെഷൽ: എന്നും നിരാശയോടെ മാത്രം വിടവാങ്ങിയിട്ടുള്ള ഇംഗ്ലന്റും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയപ്പോൾ ഒരു താരോദയവും ഒരതുല്യമായ ക്യാച്ചും; ഏകപക്ഷീയമായ മൽസരങ്ങളിൽ ബൗൺസറുകൾ, കാർടിഫിലെ പച്ചപരവതാനി, പുത്തൻപഠാൻമാർ ശിരസ്സുയർത്തി, സടകുടഞ്ഞ് വിന്റീസ്, മറ്റു വാർത്തകൾ
Sun, 02 Jun 2019 - 15min - 19 - എപിസോട് 18 - അനിയൻബാവമാർ ഞെട്ടിപ്പിക്കുമോ? ആരാവും വിക്കറ്റുകൾ കൊയ്യുക?
2007-ലും 2011-ലും അനിയൻമാരായ ബംഗ്ലാദേശും അയർലന്റും ചേട്ടൻമാരെ തോൽപ്പിച്ച മാച്ചുകളിലേക്ക് ഒരു തിരനോട്ടം, 2019-ലെ ആർക്കാണ് ശക്തമായ ബോളിംഗ് കോമ്പിനേഷൻ?
Mon, 27 May 2019 - 29min - 18 - എപിസോട് 17 - ആരായിരുന്നു ഐ.പീ.എല്ലിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ?Mon, 20 May 2019 - 11min
- 17 - എപിസോട് 16 - വാനോളമുയർന്ന ഒലോംഗ, സങ്കടക്കടലിൽ ടോണൾട്
സിംബാബ്വേയുടെ ഒലോംഗ ഇന്റിയൻ സ്വപ്നങ്ങളെ തകർത്ത സമയം, പിച്ചിന്റെ മധ്യഭാഗത്ത് ഏകനായി നിൽക്കുന്ന അലൻ ടോണൾട്, '99ലെ ലോകകപ്പിലെ മറക്കാനാവാത്ത നിമിഷങ്ങൾ. 2019 ഐ. പി. എൽ ഫൈനലിലെത്താൻ ചെന്നൈയ്യും മുംബൈയും നടന്ന വഴി, വിമെൻസ് റ്റീ-റ്റ്വെന്റി ചലെഞ്ചിലെ വാർത്തകൾ
Sun, 12 May 2019 - 32min - 16 - എപിസോട് 15 - ക്രിക്കറ്റ് സംസ്കാരം
ചുറ്റുമുള്ളവരേക്കാൾ വിശുദ്ദരാവണമെന്നാണ് ഇന്നത്തെ ക്രിക്കറ്റർമാരിൽനിന്നുമാവശ്യപ്പെടുന്നത്. മയക്കുമരുന്നുപയോഗത്തിനായുള്ള ഹെയിൽസിന്റെ സസ്പെൻഷനിലും ഈ സാംസ്കാരിക നവോഥാനത്തിനുള്ള ശ്രമം പ്രത്യക്ഷമാണ്. ലോകകപ്പ് ഓർമകളിൽ, '92 ൽ പറന്നിറങ്ങിയ വിപ്ലവനായകൻ. ഐ. പീ. എൽ വാർത്തകളിൽ, പ്ലേയോഫിലെ നാലാം സ്ഥാനം മോഹിക്കുന്ന രണ്ട് ടീമുകൾ.
Sun, 05 May 2019 - 18min - 15 - എപിസോട് 14 - റ്റോപ്പ് ഓർടറുകളിൽ റ്റോപ്പൻ ആര്?
സച്ചിന് 49 ഏകദിന സെഞ്ചുറികളാണുള്ളത്. ലോകത്തെ വിറപ്പിച്ച പല ബോളർമാരെയും കീഴടക്കിയിട്ടുണ്ട്. എങ്കിലും 1999-ൽ ദുർബലരായിരുന്ന കെനിയക്കെതിരെയുള്ള ഇന്നിംഗ്സിന്നും മായാത്തയോർമയാണ്. വികാരനിർഭരമായ ആ നിമിഷങ്ങളെ ഒരച്ചനും മകനും ഓർക്കുന്നു. 2019-ൽ ആർക്കാണ് മികച്ച റ്റോപ്പ് ഓർടർ? ഐ.പി.എല്ലിൽ പ്ലേയോഫിൽ പ്രവേശിക്കാനുള്ള തിക്കുംതള്ളും
Sun, 28 Apr 2019 - 20min - 14 - എപിസോട് 13 - റോയലുമാരുണ്ടാവുമോ ലോകകപ്പിൽ?
ലോകകപ്പ് സിലക്ഷൻ വാർത്തകൾക്കായി ചെവികോർത്തിരുന്ന മൂന്ന് വിദേശകളിക്കാർ രാജസ്ഥാൻ റോയൽസ് ടീമിലുണ്ട് - സ്മിത്ത്, റ്റർണർ, ആർച്ചർ എന്നിവരുടെ ഐ പി എൽ കഥകൾ കേൾക്കാം. വെങ്കും സാങ്കറും 1992-ൽ ദക്ഷിണാഫ്രിക്ക സിട്നിയിൽ നേരിട്ട ദൗർമാഗ്യത്തെയോർക്കുന്നു. മറ്റ് ഐ പി എൽ വാർത്തകൾ ചുരുക്കത്തിൽ.
Mon, 22 Apr 2019 - 19min - 13 - എപിസോട് 12 - ശങ്കറുണ്ട് പന്തില്ല, റാഹുലുണ്ട് റായുടുവില്ല
അടുത്ത മാസം ഇംഗ്ലന്റിൽ തുടങ്ങാനിരിക്കുന്ന ലോകകപ്പിലേക്കുള്ള പതിനഞ്ചംഗ സ്ക്വാടിനെ തിരഞ്ഞെടുത്തപ്പോൽ ശങ്കർ, കാർത്തിക്ക്, റാഹുൽ, ജടേജ എന്നിവർ ഇടം നേടിയപ്പോൾ റിഷബ് പന്തിനും അമ്പത്തി റായുടുവിനും നിരാശ. ഐ പി എൽ വാർത്തകൾ ചുരുക്കത്തിൽ.
Tue, 16 Apr 2019 - 13min - 12 - എപിസോട് 11 - ദാദയ്ക്കൊരു മൂക്കുത്തി
അട്വൈസറായി ടെൽഹി കാപ്പിറ്റൽസ് ടീമിൽ ചേർന്ന സൗരവ് ഗാംഗുലിയോട് കോൺഫ്ലിക്ക്റ്റ് ഓഫ് ഇന്ററസ്റ്റ് വിശദീകരണം തേടി ബി.സി.സി.ഐ ഓംബുഡ്സ്മാൻ, ആരും വീടീയോ കണ്ടിട്ടില്ലാത്ത ലോകകപ്പിലെ മഹാത്ഭുതങ്ങളിലൊന്ന്, ഐ.പി.എൽ വിവരങ്ങൾ ചുരുക്കത്തിൽ.
Sun, 07 Apr 2019 - 15min - 11 - എപിസോട് 10 - ക്രിക്കറ്റിന്റെയാത്മാവിനെക്കണ്ട രവിചന്ദ്രൻ അശ്വിൻ
വീണ്ടുമൊരിക്കൽ ബോളെറിയുന്നതിന് മുൻപ് ബോളിംഗ് ക്രീസിൽ വച്ച് ജോസ് ബട്ട്ലർ റണ്ണൗട്ടായി. തുടർന്നുണ്ടായ വിവാദത്തിൽ ഭൂരിഭാഗം വിമർശനവും ഒഴുകിയത് ബോളറായ അശ്വിനുനേർക്കാണ്. മങ്കദിംഗ് വിവാദങ്ങളെന്നും അങ്ങനെതന്നെയാണ് നടന്നിട്ടുള്ളത്. ഐ.പീ.എൽ വിവാദങ്ങളും വാർത്തകളും ചുരുക്കത്തിലിവിടെ കേൾക്കാം.
Mon, 01 Apr 2019 - 20min - 10 - എപിസോട് 9 - താജ് മലിക്ക് കണ്ട സ്വപ്നം
അഫ്ഗാൻ ക്രിക്കറ്റിന്റെ ലഘു ചരിത്രം: ഒന്നിനുപിറകെയൊന്നായി യുദ്ധങ്ങൾ താറുമാറാക്കിയ, ക്രിക്കറ്റ് പാരമ്പര്യം തീരെയില്ലാത്ത അഫ്ഗാനിസ്ഥാൻ എങ്ങനെയാണ് ഇത്ര പെട്ടന്ന് ക്രിക്കറ്റിന്റെ അണിയറയിൽ പ്രവേശിച്ചത്? 1987ൽ കോർട്ട്ണി വാൾഷ് എങ്ങനെയാണ് മാന്യതയുടെ പര്യായമായത്? ഐ.പി.എൽ വാർത്തകൾ, ദക്ഷിണാഫ്രിക്കയിലേയും, യൂ ഏ ഈയിലേയും മാച്ചുകൾ.
Mon, 25 Mar 2019 - 18min - 9 - എപിസോട് 8 - മൊഹാലി പന്തിനെ ട്രോളിയപ്പോൾ
ക്രിക്കറ്റ് ആസ്വാദന സംസ്കാരവും സോഷിയൽ മീടിയയിലെ പെരുമാറ്റവും എങ്ങനെ റീയെഞ്ചിനിയർ ചെയ്യാം? മറ്റു വാർത്തകൾ ചുരുക്കത്തിൽ: ആസ്ട്രേലിയയുടെ ഇന്റിയൻ പര്യടനം, സൗത്താഫ്രിക്കയിൽ ശ്രീലങ്കയ്ക്ക് തോൽവി, ന്യൂസിലന്റിൽ ബംഗ്ലാദേശ്, ദെഹറദൂനിൽ അഫ്ഗാനിസ്ഥാനും അയർലന്റും
Sat, 16 Mar 2019 - 10min - 8 - എപിസോട് 7.5 - ഖവാജ കോലിയെ റാഞ്ചി, മൊഹാലിയിലെ ടർണർ
വാർത്തകൾ ചുരുക്കത്തിൽ: ആസ്ട്രേലിയയുടെ ഇന്റിയൻ പര്യടനം, സൗത്താഫ്രിക്കയിലെ ഏകദിന പരമ്പരയിൽ ശ്രീലങ്കയുടെ തോൽവി, വിന്റീസ്-ഇംഗ്ലന്റ് റ്റീ-20 മാച്ചുകൾ, ടെഹറാടൂണിൽ അയർലന്റും അഫ്ഗാനിസ്ഥാനും.
Tue, 12 Mar 2019 - 13min - 7 - എപിസോട് 7 - വിനോദ് റായിക്ക് ടോളിയുടെ ഹലോ
സൗത്താഫ്രിക്കയെ 21 വർഷത്തേക്ക് ഒറ്റപ്പെടുത്തിയതു പോലെ പാകിസ്ഥാനേയും ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ വിനോദ് റായിക്കൊരു ചെറിയ ചരിത്ര പാഠം. വെങ്കും സാർക്കറും പരിപാടിയിൽ സിട്നിയിൽ നടന്ന ഇന്റിയ-പാകിസ്ഥാൻ മാച്ചിൽ, വിക്കറ്റിനു പിന്നിൽ നിന്നുമുള്ള മോറേവിളികൾ.
Sun, 10 Mar 2019 - 14min - 6 - എപിസോട് 6 - പോർട്ട് എലിസബത്തിൽ തിളങ്ങിയ തച്ചുപണിക്കാരന്റെ മകൻ
യൗവനത്തിലേ പ്രതീക്ഷകൾ വാനോളമുയർത്തിയ കുസൽ മെന്റിസ് ഒരു ദുർബലമായ ബാറ്റിംഗ് ലൈനപ്പിനേയെങ്ങനെ തോളിലേറ്റി മുന്നോട്ടു കൊണ്ടുപോകുമെന്നതിന്റെ ട്രെയിലർ പോർട്ട് എലിസബെത്തിൽ, അയർലന്റ്-അഫ്ഗാനിസ്ഥാൻ, ഇംഗ്ലന്റ്-വിന്റീസ്, ഇന്റിയ-ആസ്ട്രേലിയ, ന്യൂസിലന്റ്-ബംഗ്ലാദേശ്, കോൽപ്പാക്കിന്റെ വെല്ലുവിളി.
Sun, 03 Mar 2019 - 17min - 5 - എപിസോട് 5 - ടർബനിലെ വിസ്മയം
അസാധ്യമെന്നതിനെ സാധ്യമാക്കിയപ്പോൾ കുസാൽ പെരേര തകർത്ത റെക്കോർടുകൾ, ഫ്ലാഷ്ബാക്കുകൾക്കൊപ്പം, വെങ്കും സാങ്കറും, ഏകദിന ട്വെന്റി-ട്വെന്റി വാർത്തകൾ, ലോകകപ്പിൽ ഇന്റിയ-പാകിസ്ഥാൻ.
Sat, 23 Feb 2019 - 16min - 4 - എപിസോട് 4 - സെന്റ് ലൂഷിയയിൽ കേട്ട 12 വാക്കുകൾ
പൗരുഷത്തിന്റെ പുനഃവ്യാഖ്യാനം റൂട്ടിലൂടെ, വെങ്കും സാർക്കറും, ഇറാനികപ്പിൽ വിഹാരി, ടർബനിൽ ടേയിൽ സ്റ്റെയിൻ റെക്കോർട് തകർത്തപ്പോൾ വിശ്വ ഫെർനാന്റോ തിളങ്ങി, ന്യൂസിലന്റിൽ ഇന്റിയയും ബംഗ്ലാദേശും
Sat, 16 Feb 2019 - 17min - 3 - എപിസോട് 3 - ജോസഫിന്റെ വിഷാദം
സൗരാഷ്ട്രയേ തോൽപ്പിച്ച് വിധർഭക്ക് വീണ്ടും രണ്ജിപ്പട്ടം, ന്യൂസിലന്റിൽ പര്യടനം നടത്തുന്ന ഇന്റിയൻ ടീമുകളുടെ വിശേഷങൾ, ശ്രീലങ്ക അടിയറവ് പറയും മുൻപേ ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ ശ്രദ്ദ ആഷെസിലേക്ക്, ഹോൾടറില്ലാതെ ബ്ലാക്ക്വാഷിലേക്ക് വിന്റീസ്
Sat, 09 Feb 2019 - 11min - 2 - എപിസോട് 2 - ആരായിരുന്നു ജാക്ക് നോറിയേഗ?
രൺജി ട്രോഫിയിൽ സൗരാഷ്ട്ര, ന്യൂസീലന്റുമായുള്ള പുരുഷൻമാരുടേയും സ്ത്രീകളുടേയും ഏകദിന പരമ്പരകൾ, സൗത്ത് ആഫ്രിക്കയിൽ പാകിസ്ഥാൻ, ബാർബേടോസിൽ വിന്റീസിന്റെ കൂറ്റൻ വിജയം
Sat, 02 Feb 2019 - 12min - 1 - എപിസോട് 1 – ക്രഷ്ണഗിരിയിലെ രണ്ടു ദിവസം
രണ്ജി സെമികൾ, ന്യൂസീലന്റിലെ ഏകദിന പരമ്പരകൾ, ബാർബേടോസിലേയും, ബ്രിസ്ബെയിനിലെയും ടെസ്റ്റുകൾ എന്നിവ വിലയിരുത്തുന്നു.
Tue, 29 Jan 2019 - 14min
Podcast simili a <nome>
- Global News Podcast BBC World Service
- Kriminálka Český rozhlas
- El Partidazo de COPE COPE
- Herrera en COPE COPE
- The Dan Bongino Show Cumulus Podcast Network | Dan Bongino
- Es la Mañana de Federico esRadio
- La Noche de Dieter esRadio
- Hondelatte Raconte - Christophe Hondelatte Europe 1
- Affaires sensibles France Inter
- La rosa de los vientos OndaCero
- Más de uno OndaCero
- La Zanzara Radio 24
- Espacio en blanco Radio Nacional
- Les Grosses Têtes RTL
- L'Heure Du Crime RTL
- El Larguero SER Podcast
- Nadie Sabe Nada SER Podcast
- SER Historia SER Podcast
- Todo Concostrina SER Podcast
- 安住紳一郎の日曜天国 TBS RADIO
- The Tucker Carlson Show Tucker Carlson Network
- 辛坊治郎 ズーム そこまで言うか! ニッポン放送
- 飯田浩司のOK! Cozy up! Podcast ニッポン放送
- 武田鉄矢・今朝の三枚おろし 文化放送PodcastQR