Nach Genre filtern

കുട്ടിക്കഥകള്‍  |  Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Mathrubhumi

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

233 - മനുഷ്യന്റെ മൂല്യം | കുട്ടിക്കഥകള്‍ | Malayalm kids stories podcast
0:00 / 0:00
1x
  • 233 - മനുഷ്യന്റെ മൂല്യം | കുട്ടിക്കഥകള്‍ | Malayalm kids stories podcast

    ഒരിക്കല്‍ ശ്രീബുദ്ധനോട് അദ്ദേഹത്തെ കാണാന്‍ വന്ന ദേവദത്തന്‍ എന്നയാള്‍ ചോദിച്ചു സ്വാമീ മനുഷ്യന്റെ മൂല്യം എന്താണ്. ശ്രീബുദ്ധന്‍ അകത്തുപോയി തിളങ്ങുന്ന ഒരു കല്ലുമായി വന്ന് അയാളെ ഏല്‍പ്പിച്ചിട്ടു പറഞ്ഞു.  ഇത് ചന്തയില്‍ കൊണ്ടുപോയിട്ട് ഇതിന് എത്ര കാശ് കിട്ടും എന്ന് ചോദിച്ചുവരണം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

    Sat, 30 Nov 2024
  • 232 - കോപത്തിന്റെ മരുന്ന് | കുട്ടിക്കഥകള്‍  | Malayalam Kids stories podcast

    ധ്യാനശീലന്‍ എന്ന ഗുരുവിന്റെ ആശ്രമത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ എല്ലാവരോടും ദേഷ്യപ്പെടുന്ന ശ്യാമു എന്നൊരു കുട്ടിയുണ്ടായിരുന്നു.  സന്തോഷ് വള്ളിക്കോടിന്റെ കഥ.അവതരണം; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
    Sat, 23 Nov 2024
  • 231 - പാടത്തെ പാറക്കല്ല് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast


    കര്‍ഷകനായ രാമുവിന് വലിയൊരു പാടമുണ്ടായിരുന്നു. പാടത്തിന് നടുവിലായി ഒരു പാറക്കല്ലും. അവിടെ പണിയെടുക്കുമ്പോഴൊക്കെ  രാമു ആ പാറക്കല്ലില്‍ തട്ടി വീഴാറുമുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
    Sat, 16 Nov 2024
  • 230 - യഥാര്‍ത്ഥ സുഹൃത്ത്  |കുട്ടിക്കഥകള്‍ | Malayalam kids stories podcast

    മഗധ രാജ്യത്തിലെ ഒരു വനത്തില്‍ ഒരു മാനും കാക്കയും ഉറ്റ കൂട്ടുകാരായിരുന്നു. മാന്‍ എന്നും രാവിലെ കാടിന്റെ താഴ് വരയിലേക്ക് തുള്ളിച്ചാടി വരുമ്പോള്‍ കാക്കയും അവിടേക്ക് പറന്ന് എത്തിയിട്ടുണ്ടാകും. കണ്‍സണ്‍ ബാബുവിന്റെ കഥ. ഹോസ്റ്റ് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

    Mon, 11 Nov 2024
  • 229 - ജമ്പോ എന്ന മഹാത്ഭുതം  | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast

    ലോകത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പ്രശസ്തനായ ഗജവീരന്‍ ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഒറ്റ ഉത്തരമേയുള്ളു. ജമ്പോ 1865 മുതല്‍ 1882 വരെ ലണ്ടന്‍ മൃഗശാലയില്‍ ജീവിച്ചിരുന്ന ഈ ആഫ്രിക്കന്‍ ആന. തൂക്കത്തിലും വലുപ്പത്തിലും പൊക്കത്തിലും ഒന്നാമന്‍ തന്നെയായിരുന്നു. ജമ്പോ ആനയുടെ കഥ കേള്‍ക്കാം.  സിപ്പി പള്ളിപ്പുറത്തിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    Sat, 02 Nov 2024
Weitere Folgen anzeigen