Podcasts by Category

കുട്ടിക്കഥകള്‍  |  Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Mathrubhumi

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

231 - പാടത്തെ പാറക്കല്ല് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
0:00 / 0:00
1x
  • 231 - പാടത്തെ പാറക്കല്ല് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast


    കര്‍ഷകനായ രാമുവിന് വലിയൊരു പാടമുണ്ടായിരുന്നു. പാടത്തിന് നടുവിലായി ഒരു പാറക്കല്ലും. അവിടെ പണിയെടുക്കുമ്പോഴൊക്കെ  രാമു ആ പാറക്കല്ലില്‍ തട്ടി വീഴാറുമുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
    Sat, 16 Nov 2024
  • 230 - യഥാര്‍ത്ഥ സുഹൃത്ത്  |കുട്ടിക്കഥകള്‍ | Malayalam kids stories podcast

    മഗധ രാജ്യത്തിലെ ഒരു വനത്തില്‍ ഒരു മാനും കാക്കയും ഉറ്റ കൂട്ടുകാരായിരുന്നു. മാന്‍ എന്നും രാവിലെ കാടിന്റെ താഴ് വരയിലേക്ക് തുള്ളിച്ചാടി വരുമ്പോള്‍ കാക്കയും അവിടേക്ക് പറന്ന് എത്തിയിട്ടുണ്ടാകും. കണ്‍സണ്‍ ബാബുവിന്റെ കഥ. ഹോസ്റ്റ് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

    Mon, 11 Nov 2024
  • 229 - ജമ്പോ എന്ന മഹാത്ഭുതം  | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast

    ലോകത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പ്രശസ്തനായ ഗജവീരന്‍ ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഒറ്റ ഉത്തരമേയുള്ളു. ജമ്പോ 1865 മുതല്‍ 1882 വരെ ലണ്ടന്‍ മൃഗശാലയില്‍ ജീവിച്ചിരുന്ന ഈ ആഫ്രിക്കന്‍ ആന. തൂക്കത്തിലും വലുപ്പത്തിലും പൊക്കത്തിലും ഒന്നാമന്‍ തന്നെയായിരുന്നു. ജമ്പോ ആനയുടെ കഥ കേള്‍ക്കാം.  സിപ്പി പള്ളിപ്പുറത്തിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    Sat, 02 Nov 2024
  • 228 - മരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ | കുട്ടിക്കഥകള്‍ | Malayalam kuttikkathakal podcast

    നിറയെ വന്യമൃഗങ്ങളുള്ള കാടിനടുത്തായി ഒരു ഗ്രാമമുണ്ടായിരുന്നു. ഭക്ഷണത്തിനായും വേട്ടയ്ക്കായും ആ നാട്ടിലെ യുവാക്കള്‍ കാട്ടിലേക്ക് പോകാറുണ്ട്.  വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ രക്ഷപ്പെടാന്‍  അവര്‍ക്കൊരു പ്രത്യേക പരിശീലനം കൊടുക്കും. എന്താണ് ആ പരിശീലനം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്. 
    Sat, 26 Oct 2024
  • 227 - മനുഷ്യന്‍ കരടിയുടെ ശത്രുവായതെങ്ങനെ ? | ഒരു റഷ്യന്‍ ക്ലാസിക്ക് കഥ |കുട്ടിക്കഥകള്‍  | Kids stories podcast

    പണ്ടുപണ്ട് റഷ്യയില്‍ കഠിനാധ്വാനിയും സമര്‍ത്ഥനുമായ ഒരു കൃഷിക്കാരന്‍ ജീവിച്ചിരുന്നു. എന്നാല്‍ ഒരു കൊച്ചുവീടും അതിന് ചുറ്റുമുള്ള കുറച്ചുസ്ഥലവും മാത്രമാണ് അയാള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നത്. ജീവിക്കണമെങ്കില്‍ എങ്ങനെയെങ്കിലും കൃഷിയിറക്കിയല്ലേ പറ്റു.  ഇങ്ങനെ ചിന്തിച്ച് കൃഷിയിറക്കാന്‍ പോയപ്പോഴാണ് കരടിയും കര്‍ഷകനും ശത്രുക്കളായത്. ആ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.  സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

    Sat, 19 Oct 2024
Show More Episodes