Nach Genre filtern

Spiritual

Spiritual

Manorama Online

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

197 - കല്ലിലൊളിപ്പിച്ച മധുരം‌‌; ശുഭചിന്തയോടെ കാര്യങ്ങളെ സമീപിക്കാം
0:00 / 0:00
1x
  • 197 - കല്ലിലൊളിപ്പിച്ച മധുരം‌‌; ശുഭചിന്തയോടെ കാര്യങ്ങളെ സമീപിക്കാം

    നമ്മുടെ ജീവിതത്തിൽ ചിലപ്പോഴൊക്കെ നാമാഗ്രഹിക്കാത്ത ചില സന്ദർഭങ്ങളൊക്കെ വരും. അത്തരം സന്ദർഭങ്ങളിൽ സ്വാഭാവികമായും നമുക്ക് വിഷമവും ദേഷ്യവും യോജിപ്പില്ലായ്മയുമൊക്കെയുണ്ടാകും. എന്നാൽ ഈ സന്ദർഭങ്ങൾ യഥാർഥത്തിൽ നമ്മൾക്ക് ഉപദ്രവമല്ല, മറിച്ച് മറച്ചുവയ്ക്കപ്പെട്ട നിലയിലുള്ള അനുഗ്രഹങ്ങളാണെങ്കിലോ? അതാണു ബ്ലെസ്സിങ് ഇൻ ഡിസ്ഗൈസ്. ശുഭചിന്തയോടെ ജീവിതം നയിക്കുന്നവർ പല സാഹചര്യങ്ങളെയും ഈ രീതിയിൽ എടുക്കാറുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover how approaching challenges with optimism can reveal hidden opportunities for growth and self-discovery. Learn to find the "blessing in disguise" in difficult situations.
    The concept of finding "blessings in disguise." Through personal anecdotes and ancient tales, learn how approaching adversity with optimism can lead to unexpected opportunities. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Mon, 02 Dec 2024
  • 196 - പേടിച്ചു വിറപ്പിക്കുന്ന കോട്ടയുടെ രഹസ്യം; സിംഗിയയെ മോഹിപ്പിച്ച രത്നാവതി

    ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞാൽ രാജസ്ഥാനിലെ ഒരു കോട്ടയാണ് ഉത്തരമായി ലഭിക്കുക. ആൾവാർ മേഖലയിലാണ് ആളുകളെ നൂറ്റാണ്ടുകളായി പേടിപ്പിക്കുന്ന ഭാൻഗർ കോട്ട നിലനിൽക്കുന്നത്. പണ്ട്, ഭാൻഗർ കോട്ടയിൽ രത്നാവതിയെന്ന അതിസുന്ദരിയായ രാജകുമാരി പാർത്തിരുന്നു. രത്നാവതിക്ക് വിവാഹപ്രായമായി, പലനാടുകളിൽ നിന്നും രാജകുമാരൻമാർ അവളെ ഭാര്യയാക്കണമെന്ന ആഗ്രഹത്തോടെ രാജാവിനു സമീപം ആലോചനകളുമായെത്തി. എന്നാൽ ആയിടെ അവിടെ വന്നു ചേർന്ന ഒരു ദുർമന്ത്രവാദിയായ സിംഗിയ രത്നാവതിയെ കണ്ട് ആകൃഷ്ടനായി. എങ്ങനെയും അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം അയാളിൽ ഉറച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Journey to Rajasthan's Bhangarh Fort, a place shrouded in mystery and fear. Unravel the tragic tale of Princess Ratnavati, the sorcerer's curse, and the unexplained events that plague this deserted fort, making it India's most haunted destination. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Fri, 29 Nov 2024
  • 195 - വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം; തകരുന്ന മാനസികാരോഗ്യം

    ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം? ഇതെക്കുറിച്ച് യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കുവച്ച കാര്യങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    The increasing prevalence of depression, anxiety, and stress globally. Drawing upon Sadhguru's perspective, it explores the impact of these issues on individuals and society, highlighting the need for understanding and empathy. Sadhguru's insights offer a path to navigate these challenges and achieve mental well-being. Prinu Prabhakaran talking here.

    See omnystudio.com/listener for privacy information.

    Mon, 25 Nov 2024
  • 194 - വിക്രമാദിത്യനും ഗുഹയിലെ പ്രേതവും

    രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും കിട്ടിയില്ല. ലോകത്തിലെ ഏറ്റവും മഹത്തരമായ കാര്യമേതെന്നായിരുന്നു വിക്രമാദിത്യനെ അലട്ടിയ ചോദ്യം? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    This engaging tale from Indian folklore tells the story of young Vikramaditya's quest for wisdom. Facing a fearsome ghost in a dark cave, he learns a valuable lesson about the true power of the mind. Prinu Prabhakaran talking here.Script: S. Aswin

    See omnystudio.com/listener for privacy information.

    Fri, 22 Nov 2024
  • 193 - ആളുകൾ മാറുന്നുണ്ട്

    മാറ്റങ്ങൾ കണ്ടിട്ട് ഇതൊന്നും അംഗീകരിക്കാതെ പഴയകാല ഗൃഹാതുര സ്മരണകളുമായി ജീവിക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവർ വലിയ വിഡ്ഢിത്തമാണ് ചെയ്യുന്നത്.ഗൃഹാതുരത്വവും പഴയ ഓർമകളുമൊക്കെ ഇടയ്‌ക്കൊക്കെ അയവിറക്കുന്നതു നല്ലതു തന്നെ. എന്നാൽ ഇതിൽ തന്നെ തളച്ചിടപ്പെട്ടാൽ അതു നമ്മെ തന്നെ ബാധിക്കും. ഭൂതകാലം നമുക്കായി ഒരുക്കുന്ന തടവറയിലെ അന്തേവാസികളാകും നാം. ഭൂതകാലം മാധുര്യമുള്ളതാകാം, ഇപ്പോഴത്തെ കാലം ചവർപ്പുള്ളതുമാകാം, എന്നാൽ ഇപ്പോഴത്തെ ചവർപ്പിനെ അംഗീകരിച്ചേ പറ്റൂ.
     ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The inevitable nature of change in people and relationships. It explores how to cope with shifting dynamics in friendships, family ties, and even our own personal evolution. The article encourages acceptance, letting go of the past, and focusing on personal well-being. Prinu Prabhakaran talking here.Script: S. Aswin. 

    See omnystudio.com/listener for privacy information.

    Mon, 18 Nov 2024
Weitere Folgen anzeigen