Podcasts by Category

Spiritual

Spiritual

Manorama Online

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

193 - ആളുകൾ മാറുന്നുണ്ട്
0:00 / 0:00
1x
  • 193 - ആളുകൾ മാറുന്നുണ്ട്

    മാറ്റങ്ങൾ കണ്ടിട്ട് ഇതൊന്നും അംഗീകരിക്കാതെ പഴയകാല ഗൃഹാതുര സ്മരണകളുമായി ജീവിക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവർ വലിയ വിഡ്ഢിത്തമാണ് ചെയ്യുന്നത്.ഗൃഹാതുരത്വവും പഴയ ഓർമകളുമൊക്കെ ഇടയ്‌ക്കൊക്കെ അയവിറക്കുന്നതു നല്ലതു തന്നെ. എന്നാൽ ഇതിൽ തന്നെ തളച്ചിടപ്പെട്ടാൽ അതു നമ്മെ തന്നെ ബാധിക്കും. ഭൂതകാലം നമുക്കായി ഒരുക്കുന്ന തടവറയിലെ അന്തേവാസികളാകും നാം. ഭൂതകാലം മാധുര്യമുള്ളതാകാം, ഇപ്പോഴത്തെ കാലം ചവർപ്പുള്ളതുമാകാം, എന്നാൽ ഇപ്പോഴത്തെ ചവർപ്പിനെ അംഗീകരിച്ചേ പറ്റൂ.
     ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The inevitable nature of change in people and relationships. It explores how to cope with shifting dynamics in friendships, family ties, and even our own personal evolution. The article encourages acceptance, letting go of the past, and focusing on personal well-being. Prinu Prabhakaran talking here.Script: S. Aswin. 

    See omnystudio.com/listener for privacy information.

    Mon, 18 Nov 2024
  • 192 - ഗുഹകളിൽ മറഞ്ഞിരിക്കുന്ന മഹാനിധി! പിതാവിനെ തടവിലിട്ട അജാതശത്രു

    രാജ്‌ഗിറിലുള്ള രണ്ടു ഗുഹകളടങ്ങിയ സംവിധാനമാണ് സോൻ ഭണ്ഡാർ. ഈ ഗുഹകളെ സംബന്ധിച്ച് വലിയൊരു നിഗൂഢതയുണ്ട്. ഇതിനുള്ളിൽ ഒരു വലിയ നിധി ഒളിച്ചിരിപ്പുണ്ടെന്നാണു വിശ്വാസം. സോൻ ഭണ്ഡാർ എന്ന പേരിനർഥം സ്വർണം സൂക്ഷിച്ചിരിക്കുന്ന സ്ഥലമെന്നാണ്. സ്വർൺ ഭണ്ഡാർ എന്നും ഈ ഗുഹകൾ അറിയപ്പെടുന്നു. ഈ നിധി കണ്ടെത്താൻ ഒരു വാക്യമറിയണം എന്നാണ് തദ്ദേശീയരുടെ വിശ്വാസം. ഗുഹയ്ക്കുള്ളിലെ ഒരു വാതിലിനു സമീപം ഒരു ലിഖിതമുണ്ട്. ഈ ലിഖിതം മനസ്സിലാക്കിയാൽ നിധിയിലേക്കുള്ള രഹസ്യവാക്ക് അറിയാൻ സാധിക്കുമെന്നും ഇവർ കരുതുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Journey back in time to ancient India and the captivating city of Rajgir. Uncover the legend of Son Bhandar caves, rumored to hold the hidden treasure of King Bimbisara, who was imprisoned by his own son, Ajatashatru. Explore the fascinating history of the Magadha empire, its connection to Gautama Buddha, and the enduring mystery of the treasure that continues to captivate imaginations. Prinu Prabhakaran talking here.Script: S. Aswin. 

    See omnystudio.com/listener for privacy information.

    Fri, 15 Nov 2024
  • 191 - സ്വന്തം ജീവിതത്തെ പരസ്യ ബോർഡിലാക്കരുത്

    നമ്മുടെ ജീവിതം എന്തിനു മറ്റുള്ളവരുടെ രസത്തിനു വേണ്ടി പന്താടാൻ കൊടുക്കണം? അതിന്റെ യാതൊരു ആവശ്യവുമില്ല. പ്രശ്‌നങ്ങൾ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടേ ഇരിക്കും. അതിൽ കഴിയാവുന്നവ നമ്മൾ തന്നെ പരിഹരിക്കുക. പറ്റാത്തതിനു പുറമേ നിന്ന് ഉറപ്പുള്ള സഹായം തേടുക. അല്ലാതെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഒരു പരസ്യബിൽബോർഡിലെന്നപോലെ പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാതെ ഇരിക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Learn why oversharing personal problems can backfire and how to protect your privacy for healthier relationships. Discover the importance of setting boundaries and finding trusted confidants. Prinu Prabhakaran talking here.Script: S. Aswin. 

    See omnystudio.com/listener for privacy information.

    Mon, 11 Nov 2024
  • 190 - വിദ്യാധരൻമാരുടെ ചക്രവർത്തിയായ നരവാഹന ദത്തന്‍

    രാമായണവും മഹാഭാരതവുമുൾപ്പെടെ കൃതികളിൽ വിദ്യാധരൻമാരെപ്പറ്റി പരാമർശമുണ്ട്. ഈ വിദ്യാധരൻമാരുടെ ചക്രവർത്തിയായി മാറിയ ഒരു രാജകുമാരനുണ്ട്. അവന്റെ പേരാണ് നരവാഹന ദത്തൻ. ഇന്ത്യയിലെ പ്രാചീന സാഹിത്യത്തിന്റെ മകുടോദാഹരണമായ കഥാസരിത് സാഗരത്തിലെ നായകനാണ് നരവാഹനദത്തൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The captivating tale of Naravahanadatta, the prince of Vidyadharas, from the ancient Indian epic Kathasaritsagara. Explore the world of Indian mythology, kings, and prophecies in this timeless story. Prinu Prabhakaran talking here.Script: S. Aswin. 

    See omnystudio.com/listener for privacy information.

    Wed, 06 Nov 2024
  • 189 - വിജയത്തിന്റെ താക്കോൽ

    ജീവിതത്തിൽ വിജയിക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണം, അല്ലെങ്കിൽ എന്താണ് ശരിക്കും വിജയം എന്നതിനെക്കുറിച്ചെല്ലാം യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു ജഗ്ഗി വാസുദേവ്  പങ്കുവച്ച ചില കാര്യങ്ങളെക്കുറിച്ചറിയാം.വിധിക്കും ദൈവത്തിനും ഭാഗ്യത്തിനുമെല്ലാം നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ടെങ്കിലും നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഏക കാര്യം എന്നു പറയുന്നത് നമ്മുടെ പരിശ്രമമാണെന്നാണ് സദ്ഗുരു പറയുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Let's learn what Sadhguru Jaggi Vasudev, a yogi and mystic, has shared about the things needed to succeed in life, or rather what true success really is.  Sadhguru says that while fate, destiny, and luck all play a big role in our lives, the only thing we can control is our effort. Prinu Prabhakaran is talking here

    See omnystudio.com/listener for privacy information.

    Mon, 04 Nov 2024
Show More Episodes