Filtrer par genre

Spiritual

Spiritual

Manorama Online

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

187 - ആവശ്യമില്ലാത്ത ഉപദേശങ്ങൾ
0:00 / 0:00
1x
  • 187 - ആവശ്യമില്ലാത്ത ഉപദേശങ്ങൾ

    വാക്കുകൾ നമ്മളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ഒരു വ്യക്തിയെ സാത്വികനാക്കാനോ ദുഷ്ടലാക്കുള്ളയാളാക്കാനോ വാക്കുകൾക്കു കഴിയുമെന്ന് ഓർക്കണം. ഒരു വ്യക്തിയെ പാടെ നശിപ്പിക്കാനും വാക്കുകൾക്ക് കഴിവുണ്ട്. അതിനാൽ ഓരോ വാക്കും കരുതലോടെയാകണം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the profound impact of words and the dangers of unnecessary advice. Explore the importance of mindful communication and the consequences of careless speech.Prinu Prabhakaran talking here.Script: S. Aswin. 

    See omnystudio.com/listener for privacy information.

    Sun, 27 Oct 2024
  • 186 - സർവം നശിപ്പിക്കുന്ന ബ്രഹ്‌മാസ്ത്രം

    ബ്രഹ്‌മദത്തമായ ആയുധങ്ങളിൽ ഏറെ പ്രസിദ്ധം ബ്രഹ്‌മാസ്ത്രം തന്നെ. തങ്ങളുടെ ആവനാഴിയിലെ ഏറ്റവും നല്ല ഉപായം എന്ന നിലയ്ക്കുള്ള ശൈലിയായി പോലും ബ്രഹ്‌മാസ്ത്രത്തെ പറയാറുണ്ട്. ഹിന്ദു ഐതിഹ്യങ്ങൾ പ്രകാരം വളരെ കുറച്ചുപേർക്കേ ബ്രഹ്‌മാസ്ത്രവും അതുപയോഗിക്കാനുള്ള സിദ്ധിയും ലഭിച്ചിട്ടുള്ളൂ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The legendary Brahmastra, a weapon of unparalleled power in Hindu mythology. It explores its devastating effects, the select few who possessed it, and its role in epic tales like the Ramayana. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Wed, 23 Oct 2024
  • 185 - മെരുക്കാം ആ സമുദ്രങ്ങളെ

    ഒന്നാലോചിച്ചാൽ നമ്മുടെ ഉള്ളിലും ഒരു വലിയ സമുദ്രമില്ലേ.. വികാരങ്ങൾ ആഞ്ഞടിക്കുന്ന മഹാസമുദ്രം. ഈ സമുദ്രം കടന്നു മുന്നോട്ടുപോകാൻ തുനിയുന്ന ഒരു നാവികനല്ലേ നാം. എത്രയെത്ര കടൽക്കെണികളിലേക്ക് ആ സമുദ്രം നമ്മെ നയിക്കും. ചിലപ്പോൾ ആ വികാരക്കടലിൽ നമ്മുടെ ജീവിതമാകുന്ന കപ്പൽ ഉറയ്ക്കും, മറ്റു ചിലപ്പോൾ ആടിയുലയും അങ്ങനെ എന്തെല്ലാം അനുഭവങ്ങളാണ് ആ സമുദ്രം നമുക്ക് നൽകുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Embark on a journey of self-discovery as we explore the parallels between conquering the vast ocean and navigating the turbulent waters of our emotions. Discover the inner strength to tame the oceans within. Prinu Prabhakaran talking here.Script: S. Aswin. 

    See omnystudio.com/listener for privacy information.

    Mon, 21 Oct 2024
  • 184 - കണ്ണനു നൽകിയ മാമ്പഴങ്ങൾ

    ശ്രീകൃഷ്ണന്റെ ബാല്യകാല കഥകളിൽ പ്രസിദ്ധമാണ് ഒരു പഴക്കച്ചവടക്കാരിയുടേത്. അക്കാലത്ത് മഥുരയിൽ ഒരു പഴക്കച്ചവടക്കാരി ജീവിച്ചിരുന്നു. ഒരിക്കൽ അവർ നന്ദഗോപരുടെയും യശോദയുടെയും വാസസ്ഥലത്തെത്തി. മധുരവും വാസനയുമേറിയ മാമ്പഴങ്ങൾ കണ്ട് ശ്രീകൃഷ്ണന് കൊതിയടക്കാനായില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    This captivating story from Hindu mythology recounts the charming tale of little Krishna and a fruit vendor in Mathura. Witness the playful nature of Krishna and the miraculous events that unfold as he interacts with the vendor, revealing his divine nature. Prinu Prabhakaran is talking here.Script: S. Aswin. 

    See omnystudio.com/listener for privacy information.

    Wed, 16 Oct 2024
  • 183 - മനസ്സിൽ ഒരു കോട്ട കെട്ടണം...

    ലോകം മുന്നോട്ടു പോകുന്നു. ഞാൻ മാത്രം തുടങ്ങിയിടത്തു നിൽക്കുന്നു. ഒരു തുരുത്തിലെന്നവണ്ണം. പലപ്പോഴും നമ്മൾക്ക് തോന്നുന്ന ഒരു ഫീലിങ്ങാണ് ഇത്. നമ്മൾ എന്തെല്ലാമോ ജീവിതത്തിൽ മിസ് ചെയ്യുന്നെന്നും മറ്റുള്ളവർ ആസ്വദിക്കുന്ന ലോകം നമുക്ക് അന്യമാണെന്നുമുള്ള തോന്നലാണ് ഇതിനു കാരണം. സമൂഹമാധ്യമങ്ങൾ ഒരു പരിധിവരെ ഇതിനു വഴി വച്ചിട്ടുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The common feeling of being left behind in a world driven by social media comparison. It emphasizes the importance of building mental resilience and finding inner peace by understanding the transient nature of emotions and accepting our individual paths. Prinu Prabhakaran talking here.Script: S. Aswin. 

    See omnystudio.com/listener for privacy information.

    Mon, 14 Oct 2024
Afficher plus d'épisodes