Nach Genre filtern
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
- 4322 - ഓൺലൈൻ ആക്രമണം തടയാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് ബാധ്യത; ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ നിയമവുമായി സർക്കാർThu, 14 Nov 2024 - 04min
- 4321 - ഒരു മില്യണ്‍ ഡോളര്‍ ഇനാം: ഇന്ത്യന്‍ യുവതിയുടെ കൊലപാതകത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു
സിഡ്നിയില്‍ ഒമ്പതു വര്‍ഷം മുമ്പ് ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പിടിക്കാന്‍ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാരമറ്റ പാര്ക്കിന് സമീപത്ത് വച്ച് പ്രഭ അരുണ്‍ കുമാര്‍ എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നത്. വിശദമായി കേള്‍ക്കാം..
Thu, 14 Nov 2024 - 02min - 4320 - ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് അരലക്ഷത്തോളം നഴ്സുമാർ സമരത്തിൽ; 600 ഓളം ശസ്ത്രക്രിയകൾ മുടങ്ങുംWed, 13 Nov 2024 - 04min
- 4319 - മക്കളെ മലയാളം പഠിപ്പിക്കുന്നത് എങ്ങനെയെല്ലാം? ഓസ്ട്രേലിയന്‍ മലയാളികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലത്...
രണ്ടാം തലമുറയിലെ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്നത് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹമാണ്. എന്നാല്‍ പലരും പലവിധ വെല്ലുവിളികള്‍ നേരിടാറുണ്ട്. എങ്ങനെയൊക്കെയാണ് മക്കളെ മലയാളം പഠിക്കാന്‍ അച്ഛനമമ്മമാര്‍ സഹായിക്കുന്നത്. ചില ഓസ്ട്രേലിയന്‍ മലയാളികളുടെ അനുഭവങ്ങള്‍ കേള്‍ക്കാം...
Wed, 13 Nov 2024 - 11min - 4318 - വിലക്കയറ്റം: സൂപ്പർമാർക്കറ്റുകളെ സർക്കാർ അനാവശ്യമായി കുറ്റപ്പെടുത്തുന്നവെന്ന് കോൾസ് മേധാവിTue, 12 Nov 2024 - 03min
- 4317 - ‘ട്രംപ് പ്രസിഡൻറായത് നാണയപ്പെരുപ്പം കൂട്ടും’: സമ്മർദ്ദം നേരിടാൻ ഓസ്ട്രേലിയ സജ്ജമെന്നും ജിം ചാമേഴ്സ്Mon, 11 Nov 2024 - 03min
- 4316 - ഓസ്ട്രേലിയൻ വിസ വാഗ്ദാനം ചെയ്ത് 70ലേറെ പേരിൽ നിന്ന് പണം തട്ടി; കൺസൾട്ടിംഗ് സ്ഥാപനത്തിനെതിരെ അന്വേഷണം
ഓസ്ട്രേലിയയിൽ എംപ്ലോയർ സ്പോൺസേഡ് വിസ വാഗ്ദാനം ചെയത് നിരവധി ആളുകളെ കബളിപ്പിച്ചുവെന്നാണ് പരാതി. സ്ഥാപനത്തിനെതിരെ അന്വേഷണം നടക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേറ്റർ സ്ഥിരീകരിച്ചിട്ടുണ്ട്.
Mon, 11 Nov 2024 - 04min - 4315 - ഓസ്ട്രേലിയൻ വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാർ: സർവീസുകൾ വൈകുന്നുFri, 08 Nov 2024 - 04min
- 4314 - ഓസ്ട്രേലിയൻ ഭവന വിപണി വാങ്ങുന്നവർക്ക് കൂടുതൽ അനുകൂലമാകുന്നു; സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്താം
ഓസ്ട്രേലിയിലെ പല നഗരങ്ങളിലും വീട് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഭവനവിപണിയിലെ ഈ സാഹചര്യം വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അനുകൂലമാക്കാമെന്ന് സിഡ്നിയിലെ VRS റിയൽ ഇൻവെസ്റ്റിൽ ബയേഴ്സ് ഏജൻറായി പ്രവർത്തിക്കുന്ന സുധേഷ് കെ വളപ്പിൽ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.
Fri, 08 Nov 2024 - 11min - 4313 - ഓസ്ട്രേലിയയിൽ 16 വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കുംThu, 07 Nov 2024 - 03min
- 4312 - ട്രംപിനെ വിജയത്തിലേക്ക് നയിച്ചതെന്ത്? അമേരിക്കയില്‍ നിന്ന് ഒരു വിലയിരുത്തല്‍...
അമേരിക്കയില്‍ പ്രസിഡന്റ് പദവിയിലേക്ക് വന്‍ വിജയവുമായി ഡോണള്‍ഡ് ട്രംപ് തിരിച്ചെത്തിയതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്? ഒപ്പം, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ ഈ തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ച ഘടകങ്ങളും. ഇതേക്കുറിച്ച് സംസാരിക്കുകയാണ് അമേരിക്കന്‍ മലയാളിയായ ഡോ. സോജിന് പി വര്‍ഗീസ്.
Thu, 07 Nov 2024 - 10min - 4311 - തടവിൽ നിന്ന് മോചിപ്പിച്ചവർക്ക് ട്രാക്കിംഗ് തളകൾ ഘടിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതിWed, 06 Nov 2024 - 03min
- 4310 - തര്‍ക്കപരിഹാരം കോടതിക്ക് പുറത്ത്: ഓസ്ട്രേലിയയിലെ മീഡിയേഷന് നടപടികള്‍ എങ്ങനെയെന്ന് അറിയാം...
ചെലവും, കാലതാമസവും കുറഞ്ഞ രീതിയില്‍, കോടതിക്ക് പുറത്ത് തര്‍ക്ക പരിഹാരം കണ്ടെത്താവുന്ന മീഡിയേഷന് അഥവാ മധ്യസ്ഥ ചര്‍ച്ചകള്‍ ഓസ്ട്രേലിയയില്‍ സജീവമാണ്. എന്താണ് മീഡിയേഷനെന്നും, ഇത് എങ്ങനെയാണ് തര്‍ക്കപരിഹാരത്തിനായി ഉപയോഗിക്കാവുന്നതെന്നും വിശദീകരിക്കുകയാണ് സിഡ്നിയില്‍ മീഡീയേറ്ററും ഫാമിലി ഡിസ്പ്യൂട്ട് റെസൊലൂഷന്‍ പ്രാക്ടീഷണറുമായ ദീപ സുജിത്ത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Wed, 06 Nov 2024 - 19min - 4309 - പലിശ നിരക്ക് കുറച്ചില്ല; ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക്Tue, 05 Nov 2024 - 05min
- 4308 - What happens when you are summoned for Jury Duty? - ജ്യൂറി ഡ്യൂട്ടിക്ക് വിളി വന്നാല്‍ എന്തു ചെയ്യണം? ഓസ്ട്രേലിയയിലെ ജ്യൂറി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍...
Every Australian citizen who is on the electoral roll can be called up for jury service. But what is involved if you get called to be a juror? And what is the role of a jury? - ഓസ്ട്രേലിയന്‍ നിയമസംവിധാനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കോടതി ജ്യൂറികള്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ കുറ്റക്കാരാണോ എന്ന് സാധാരണക്കാരായ പൗരന്മാര് തീരുമാനിക്കുന്ന ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ എല്ലാ ഓസ്ട്രേലിയന്‍ പൗരന്മാര്ക്കും ഉത്തരവാദിത്തമുണ്ട്. ജ്യൂറി ഡ്യൂട്ടിക്കായി നിങ്ങളെ വിളിച്ചാല്‍ എന്തെല്ലാം അറിഞ്ഞിരിക്കെണം? കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Tue, 05 Nov 2024 - 12min - 4307 - സ്വഭാവ പരിശോധനയിൽ പരാജയപ്പെട്ടു: പലസ്തീനിൽ നിന്നെത്തിയ ഒരാളുടെ വിസ റദ്ദാക്കിയെന്ന് സർക്കാർMon, 04 Nov 2024 - 03min
- 4306 - മലയാണ്മ: കേരളീയ കലകളുടെ തനിമ തേടിയൊരു യാത്ര
കേരളീയ കലാരൂപങ്ങളെ തനിമ നഷ്ടപ്പടാതെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഉദ്യമമാണ് മലയാണ്മ. നവംബർ 9ന് സിഡ്നിയിൽ നടക്കുന്ന പരിപാടിയെ പറ്റി മലയാണ്മക്ക് നേതൃത്വം നൽകുന്ന ഡോ. സ്മിത ബാലു വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Mon, 04 Nov 2024 - 06min - 4305 - ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം റെക്കോർഡിൽ, മെഡികെയറിൽ ക്ലെയിം ചെയ്യാത്ത ലക്ഷക്കണക്കിന് ഡോളർ: ഓസ്ട്രേലിയ പോയ വാരംSat, 02 Nov 2024 - 08min
- 4304 - മെഡികെയർ ആനുകൂല്യം വാങ്ങാൻ ആളില്ല: കെട്ടിക്കിടക്കുന്നത് 240 മില്യൺ ഡോളറിന്റെ റിബേറ്റുകൾFri, 01 Nov 2024 - 03min
- 4303 - ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ മലയാളം സംസാരിക്കുന്നത് ശരിയാണോ? കേൾക്കാം, ചില മലയാളികളുടെ അഭിപ്രായങ്ങൾ
ന്യൂസിലാൻറിലെ ഒരാശുപത്രിയിൽ ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. തൊഴിലിടങ്ങളിൽ മലയാളം സംസാരിക്കുന്നതിനെ ഓസ്ട്രേലിയൻ മലയാളികൾ എങ്ങനെ കാണുന്നുവെന്നും അവരുടെ കാഴ്ചപ്പാടുകൾ എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Fri, 01 Nov 2024 - 11min - 4302 - ഇനിയും ക്ലെയിം ചെയ്യാതെ 100 മില്യൺ; ടോൾ റിബേറ്റിൽ കാറുടമകൾക്ക് തിരികെ ലഭിച്ചത് 60 മില്യൺ ഡോളർThu, 31 Oct 2024 - 04min
- 4301 - പെർത്തിൽ വീട് വില 25% കൂടി; ചില നഗരങ്ങളിൽ തളർച്ച: ഓസ്ട്രേലിയൻ ഭവനവിപണിയിലെ സാഹചര്യമറിയാം
ഓസ്ട്രേലിയൻ ഭവനവിപണിയുടെ മൂല്യം റെക്കോർഡ് നിരക്കിൽ എത്തിയെങ്കിലും ചില തലസ്ഥാന നഗരങ്ങളിൽ വീട് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Thu, 31 Oct 2024 - 04min - 4300 - നാണയപ്പെരുപ്പം കുറഞ്ഞു; പലിശ നിരക്ക് വിലയിരുത്താനുള്ള RBA യോഗം അടുത്തയാഴ്ച്ചWed, 30 Oct 2024 - 04min
- 4299 - ഓസ്ട്രേലിയയില്‍ ദേശീയ രോഗനിയന്ത്രണ കേന്ദ്രം തുടങ്ങും; 251 മില്യണ്‍ നീക്കിവയ്ക്കുമെന്ന് സര്‍ക്കാര്‍Tue, 29 Oct 2024 - 04min
- 4298 - കങ്കാരുനാട്ടിലെ കേരളത്തനിമകള്‍: കേരളനടനം പഠിപ്പിക്കാനായി ഓസ്ട്രേലിയയില്‍ ഒരു നൃത്തവിദ്യാലയം
കേരളീയ കലകൾ ആസ്വദിക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനും നമ്മൾ നമുക്കെല്ലാം ഇഷ്ടമാണ്. കേരളത്തിന്റെ തനത് കലകളിൽ ഒന്നായ കേരള നടനത്തിന് വേണ്ടി ഓസ്ട്രേലിയയിൽ ഒരു നൃത്ത വിദ്യാലയമുണ്ട്. സിഡ്നിയിലെ ലക്ഷ്മി സരസ്വതി സ്കൂൾ ഓഫ് ഡാൻസിനെ കുറിച് ലക്ഷ്മി സുജിത് സംസാരിക്കുന്നതു കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Tue, 29 Oct 2024 - 11min - 4297 - ബിസിനസ് ക്ലാസ് യാത്രക്ക് വിമാനകമ്പനി മേധാവിയെ നേരിട്ട് വിളിച്ചു; ഓസ്ട്രേലിയൻ പ്രധാനമന്ത്രി വിവാദത്തിൽMon, 28 Oct 2024 - 04min
- 4296 - സിഡ്നിയിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം: വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം
2015ൽ നടന്ന കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ഒരു മില്യൺ ഡോളറിൻറ പാരിതോഷികം ലഭിക്കുക.
Mon, 28 Oct 2024 - 02min - 4295 - കുട്ടികളിലെ അമിതവണ്ണം സർക്കാരിന് അമിതച്ചെലവ്; രതിചിത്ര വെബ്സൈറ്റുകൾക്ക് കുറഞ്ഞ പ്രായപരിധി: ഓസ്ട്രേലിയ പോയ വാരംSat, 26 Oct 2024 - 08min
- 4294 - ‘നന്ദി പറയാൻ’ 1000 ഡോളർ: ജീവനക്കാരെ പ്രീതിപ്പെടുത്താൻ പാക്കേജുമായി ക്വാണ്ടസ്Fri, 25 Oct 2024 - 03min
- 4293 - കാര്‍ വാങ്ങുന്നതിന് നൊവേറ്റഡ് ലീസ് ലാഭകരമാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
പുതിയ കാർ വാങ്ങാന്‍ ഏതു തരത്തിലുള്ള കാർ ലോൺ എടുക്കണം എന്ന് പലരും ചിന്തിക്കും. ഓസ്ട്രേലിയയിൽ ഒട്ടേറെ തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് കാർ വാങ്ങാൻ നോവേറ്റഡ് ലീസ് സംവീധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ നോവേറ്റഡ് ലീസ് എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി സൗത്ത് ഓസ്ട്രേലിയയിലെ ലീസ് കൺസൾറ്റൻറ് ആയ സനോജ് സോമൻ പിള്ള സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും
Fri, 25 Oct 2024 - 14min - 4292 - മനപൂര്‍വം സത്യപ്രതിജ്ഞ തെറ്റിച്ചു എന്ന് ഓസ്ട്രേലിയന്‍ സെനറ്റര്‍; വിവാദമായപ്പോള്‍ മലക്കം മറിഞ്ഞുThu, 24 Oct 2024 - 04min
- 4291 - 170 വര്‍ഷത്തെ ആവശ്യം; എന്നിട്ടും ഓസ്ട്രേലിയ എന്തുകൊണ്ട് റിപ്പബ്ലിക്കാകുന്നില്ല?
ബ്രിട്ടീഷ് രാജഭരണത്തിനു കീഴില്‍ നിന്ന് മാറി ഓസ്ട്രേലിയ റിപ്പബ്ലിക്കാകണമെന്ന ആവശ്യത്തിന് 170 വര്‍ഷത്തോളം പഴക്കമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇത് സാധിക്കുന്നില്ല? റിപ്പബ്ലിക്കന്‍ വാദത്തിന്റെ ചരിത്രവും, നിലവിലെ സാഹചര്യവുമാണ് ഇവിടെ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Thu, 24 Oct 2024 - 09min - 4290 - ഓസ്ട്രേലിയയിൽ വീടുകളുടെ ക്ഷാമം തുടരുമെന്ന് മുന്നറിയിപ്പ്: നിർമ്മാണ ചിലവും തൊഴിലാളികൾ ഇല്ലാത്തതും കാരണംWed, 23 Oct 2024 - 04min
- 4289 - ചാള്‍സ് രാജാവിനെതിരെ പ്രതിഷേധം: സിഡ്നിയില്‍ ആദിമവര്‍ഗ്ഗ ആക്ടിവിസ്റ്റ് അറസ്റ്റില്‍Tue, 22 Oct 2024 - 04min
- 4288 - The impacts of First Nations tourism - നിങ്ങള്‍ക്ക് അറിയാത്ത ഓസ്ട്രേലിയ കാണാം: ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ ടൂറിസത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
Are you seeking a truly impactful Australian travel experience? Whether you’re seeking wilderness, food, art or luxury, there are plenty of First Nations tourism adventure that you can explore, led by someone with 65,000 years of connection to this land. Not only will you deepen your experience, but you’ll help drive cultural and economic opportunities for First Nations communities. - ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിതരീതികളും ഭക്ഷണവും എല്ലാം നേരില്‍ കാണാനും മനസിലാക്കാനും മാത്രമല്ല, അത് അനുഭവിക്കാന്‍ കൂടി അവസരമൊരുക്കുന്നതാണ് ആദിമവര്‍ഗ്ഗ ടൂര്‍ പരിപാടികള്‍. അവയെക്കുറിച്ച് വിശദീകരിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Tue, 22 Oct 2024 - 11min - 4287 - വിവാഹമോചനം നേടിയാലും PR ലഭിക്കും: ഗാര്‍ഹിക പീഡന ഇരകള്‍ക്ക് സഹായവുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍
ഗാര്‍ഹിക പീഡനത്തിന് ഇരയായി പങ്കാളിയുമായി ബന്ധം വേര്‍പെടുത്തേണ്ടി വരുന്നവര്‍ക്ക്, അതുമൂലം ഓസ്ട്രലിയന്‍ PR നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പുതിയൊരു നിയമം കൊണ്ടുവന്നിരിക്കുയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഇതിന്റെ വിശദാംശങ്ങളും, ആര്‍ക്കൊക്കെ ഈ സംരക്ഷണം ലഭിക്കുമെന്നും വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Tue, 22 Oct 2024 - 16min - 4286 - പുത്തന്‍ യൂണിറ്റും ടൗണ്‍ഹൗസും വാങ്ങുന്നവര്‍ക്ക് നികുതിയിളവ്: പുതിയ പദ്ധതിയുമായി വിക്ടോറിയന്‍ സര്‍ക്കാര്‍Mon, 21 Oct 2024 - 04min
- 4285 - 'പാടം പൂത്ത കാല'ത്തിലെ ക്യാമറാ ക്ലിക്കിനു പിന്നില്‍: സിനിമയിലെ രംഗത്തിനൊപ്പിച്ച് വരികളെഴുതുന്ന പാട്ടെഴുത്ത് കല
കവിതയും സിനിമാഗാനവും തമ്മില്‍ എന്താണ് വ്യത്യാസം? സിനിമയിലെ രംഗത്തിനും, ട്യൂണിനുമെല്ലാം ഒപ്പിച്ച് പാട്ടെഴുതുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. ഷിബു ചക്രവര്‍ത്തിയുമായി എസ് ബി എസ് മലയാളം നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Mon, 21 Oct 2024 - 15min - 4284 - വിസ ഹോപ്പിംഗിൽ ഇന്ത്യാക്കാർ മുന്നിലെന്ന് റിപ്പോർട്ട്; ബീച്ചുകളിൽ ആശങ്ക പടർത്തി ടാർ ബോളുകൾ: ഓസ്ട്രേലിയ പോയ വാരംSun, 20 Oct 2024 - 07min
- 4283 - വിക്ടോറിയയിൽ എംപോക്സ് ബാധ കുതിച്ചുയർന്നതായി സർക്കാർ; സ്ത്രീകൾക്കും രോഗ ബാധFri, 18 Oct 2024 - 04min
- 4282 - ‘പ്രണയിക്കാന്‍ ഇന്ന് പാട്ടുവേണ്ട’: പുതിയ മലയാള സിനിമാ ഗാനങ്ങള്‍ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നു?
ഒരിക്കല്‍ മനംനിറയുന്ന പാട്ടുകളാല്‍ സമ്പുഷ്ടമായിരുന്ന മലയാള സിനിമയില്‍, ഇന്ന് ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്ന പാട്ടുകള്‍ വിരളമാണ്. എന്തുകൊണ്ടാണ് ഈ മാറ്റം? മലയാള സിനിമാരംഗത്ത് നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു. അതിന്റെ ആദ്യഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Fri, 18 Oct 2024 - 19min - 4281 - വിസ കിട്ടില്ലെന്ന ഭീഷണി ഇനി വേണ്ട: ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് ഓസ്ട്രേലിയന്‍ PR ഉറപ്പാക്കാന്‍ പുതിയ നിയമം
ഗാര്‍ഹിക പീഡനത്തിന് ഇരയായി പങ്കാളിയുമായി ബന്ധം വേര്‍പെടുത്തേണ്ടി വരുന്നവര്‍ക്ക്, അതുമൂലം ഓസ്ട്രലിയന്‍ PR നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പുതിയൊരു നിയമം കൊണ്ടുവന്നിരിക്കുയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഇതിന്റെ വിശദാംശങ്ങളും, ആര്‍ക്കൊക്കെ ഈ സംരക്ഷണം ലഭിക്കുമെന്നും വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Fri, 18 Oct 2024 - 16min - 4280 - ഓസ്ട്രേലിയയില്‍ കുട്ടികളുടെ ജനന നിരക്ക് കുറഞ്ഞു; ബേബി ബോണസ് തിരികെ കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍Thu, 17 Oct 2024 - 04min
- 4279 - സബ്സ്ക്രിപ്ഷൻ ‘ചതിക്കുഴികൾ’ അവസാനിപ്പിക്കാൻ പുതിയ നിയമം കൊണ്ടുവരുന്നു; ഫീസ് സുതാര്യമാക്കുംWed, 16 Oct 2024 - 03min
- 4278 - ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും പിഴ കിട്ടാം: ഓസ്ട്രേലിയയില്‍ അറിഞ്ഞിരിക്കേണ്ട ചില റോഡ് നിയമങ്ങള്‍
ഓസ്ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്ട്രേലിയയിൽ കാൽനടക്കാർക്ക് ബാധകമായ നിയമവശങ്ങൾ അറിയാം.
Wed, 16 Oct 2024 - 10min - 4277 - 4.3 മില്യണ്‍ ഡോളര്‍ മുടക്കി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി വീട് വാങ്ങുന്നു; അനൗചിത്യമെന്ന് വിമര്‍ശനംTue, 15 Oct 2024 - 04min
- 4276 - ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്ട്രേലിയയുടെ പ്രത്യേകത...
ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.
Tue, 15 Oct 2024 - 10min - 4275 - 'ലേബല്‍ പരിശോധിക്കുക': ഓസ്ട്രേലിയന്‍ സൂപ്പാര്മാര്ക്കറ്റുകളിലെ ബേബി ഫുഡില്‍ പോഷകാംശം കുറവെന്ന് കണ്ടെത്തല്‍Mon, 14 Oct 2024 - 04min
- 4274 - First homebuyer’s guide: Getting a home loan in Australia - ഓസ്ട്രേലിയയില്‍ വീടുവാങ്ങാന്‍ വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
For first-time borrowers, the home loan application process can feel overwhelming. Learn the basics around interest rates, the application process and government support you may be eligible for in Australia. - ഓസ്ട്രേലിയയിൽ ആദ്യ ഭവനം വാങ്ങാൻ ഹോം ലോൺ എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Mon, 14 Oct 2024 - 08min - 4273 - പാർലമെന്റിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി; ലെബനനിൽ നിന്നുള്ള രക്ഷാദൗത്യം നിർത്തുന്നു: ഓസ്ട്രേലിയ പോയവാരംSun, 13 Oct 2024 - 08min
- 4272 - കുട്ടികളെ ശ്രദ്ധിക്കാതെ മയക്കുമരുന്ന് ഉപയോഗം; ഒരു കുട്ടി മരിച്ചു: അമ്മയ്ക്ക് 9 വര്‍ഷം തടവ്Fri, 11 Oct 2024 - 03min
- 4271 - OCI കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നോ? വ്യക്തത വരുത്തി ഇന്ത്യന്‍ സര്‍ക്കാര്‍
OCI കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്താണ് ഈ റിപ്പോര്‍ട്ടുളിലെ യാഥാര്‍ത്ഥ്യം? എസ് ബി എസ് മലയാളം പരിശോധിക്കുന്നത് കേള്‍ക്കാം. ഒപ്പം, OCI കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലുള്ള അവകാശങ്ങളും നിയന്ത്രണങ്ങളും വിശദമായി അറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Fri, 11 Oct 2024 - 11min - 4270 - ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയുടെ ഓഫീസില്‍ ബുള്ളിയിംഗെന്ന് ജീവനക്കാരി; പരാതി പറഞ്ഞപ്പോള്‍ പുറത്താക്കിയെന്നും ആരോപണംThu, 10 Oct 2024 - 04min
- 4269 - Thinking of installing solar panels? Here's what you need to know - ഓസ്ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍...
Australia's warm climate offers an abundant supply of solar energy year-round, making solar power an increasingly significant contributor to the nation's electricity supply. Learn what the requirements are for installing solar power systems in your home. - സൗരോര്‍ജ്ജ ഉത്പാദനത്തിന് ലോകത്ത് ഏറ്റവുമധികം സാധ്യതകളുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അവയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
Thu, 10 Oct 2024 - 07min - 4268 - സൂപ്പര്‍മാര്‍ക്കറ്റുകളുടേത് 'പകല്‍ക്കൊള്ള'യെന്ന് റിപ്പോര്‍ട്ട്: ചെലവ് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാം?
കോൾസും വൂൾവർത്സുമടക്കമുള്ള സൂപ്പർമാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, സൂപ്പർമാർക്കറ്റുകൾക്കെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ ഉള്ളടക്കം എന്തൊണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Thu, 10 Oct 2024 - 08min - 4267 - ഓസ്ട്രേലിയൻ സർവകലാശാലകളുടെ റാങ്കിങ്ങ് കുറഞ്ഞു; ആദ്യ അമ്പതിൽ ഒരെണ്ണം മാത്രംWed, 09 Oct 2024 - 04min
- 4266 - ഓസ്ട്രേലിയയില്‍ ഏതു പ്രായം വരെ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കണം: ചൈല്‍ഡ് സീറ്റ് നിയമങ്ങള്‍ അറിയാം
ചൈല്‍ഡ് സീറ്റില്ലാതെ കുട്ടികളുമായി കാറില്‍ പോയാല്‍ ഓസ്ട്രേലിയയില്‍ പിഴ ഉറപ്പാണ്. ഓരോ പ്രായത്തിലും ഏതു തരത്തിലുള്ള ചൈല്‍ഡ് സീറ്റാണ് ഉപയോഗിക്കേണ്ടതെന്നും, ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Wed, 09 Oct 2024 - 03min - 4265 - നാസി സല്യൂട്ട് ചെയ്തയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി; ഇനിയും ചെയ്യുമെന്ന് പ്രതിTue, 08 Oct 2024 - 05min
- 4264 - ആര്‍ത്തവവിരാമത്തിന് മുൻപും ശേഷവും കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ആവശ്യമാണ്: പെരിമെനോപസിനെക്കുറിച്ച് അറിയേണ്ടത്
ആർത്തവവിരാമവുമായി ബന്ധപ്പെട്ട കാലഘട്ടമാണ് പെരിമെനോപസ് എന്നറിയപ്പെടുന്നത്. ഈ സമയത്ത് സ്ത്രീകള്‍ക്ക് അവധി ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കണമെന്നാണ് സെനറ്റ് സമിതിയുടെ ശുപാര്‍ശ. പെരിമെനോപസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, പുരുഷന്മാർ ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നും കാന്‍ബറയില്‍ ജി.പി ആയ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Tue, 08 Oct 2024 - 17min - 4263 - ഹമാസ് ആക്രമണത്തിൻറ ഒന്നാം വാർഷികം; അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്ത് പ്രമുഖ നേതാക്കൾMon, 07 Oct 2024 - 02min
- 4262 - ദന്ത ചികിത്സ വൈകിയത് മൂലം ആശുപത്രിയിലായത് പതിനായിരങ്ങൾ; ഇസ്ലാമോഫോബിയ പ്രതിരോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥൻ: ഓസ്ട്രേലിയ പോയവാരംSat, 05 Oct 2024 - 06min
- 4261 - ഓസ്ട്രേലിയയിലെ ഇറാൻ അംബാസിഡറെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ്; പറ്റില്ലെന്ന് പ്രധാനമന്ത്രിFri, 04 Oct 2024 - 03min
- 4260 - മാതാപിതാക്കളെ നാട്ടില്‍ തനിച്ചാക്കിയുള്ള പ്രവാസം എത്രത്തോളം മനസിനെ അലട്ടുന്നുണ്ട്? ചില ഓസ്ട്രേലിയന്‍ മലയാളികള്‍ മനസ് തുറക്കുന്നു...
ജന്മനാട്ടിൽ പ്രായമേറിയ മാതാപിതാക്കളെ തനിച്ചാക്കി പോരേണ്ടിവരുന്ന സാഹചര്യം കുടിയേറ്റ ജീവിതത്തിലെ ഏറ്റവും വേദനയേറിയ കാര്യമായി ഭൂരിഭാഗം പേരും കരുതാൻ വഴിയുണ്ട്. മാതാപിതാക്കളുടെ അരികിലായിരിക്കാൻ കഴിയാത്തത് ഏതെല്ലാം രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ചില ഓസ്ട്രേലിയൻ മലയാളികളുടെ ചിന്തകൾ കേൾക്കാം. ഒപ്പം, ഈ വിഷയം ടെഡ് എക്സ് എന്ന പ്രമുഖ പ്ലാറ്റുഫോമിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് ഓസ്ട്രേലിയൻ മലയാളി വിവരിക്കുന്നതും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
Fri, 04 Oct 2024 - 13min - 4259 - ‘വില കൂട്ടില്ല പക്ഷെ അളവ് കുറയ്ക്കും’; സൂപ്പർമാർക്കറ്റുകളുടെ തട്ടിപ്പിനെതിരെ നടപടിയുമായി സർക്കാർThu, 03 Oct 2024 - 03min
- 4258 - നിങ്ങളെ ഒരു മാഗ്പൈ കൊത്താൻ വന്നാൽ എന്തു ചെയ്യും?; ഓസ്ട്രേലിയയിൽ പലരുടെയും പേടി സ്വപ്നമായ ഈ പക്ഷിയെ അറിയാം
ഓസ്ട്രേലിയയിൽ മാഗ്പൈ പക്ഷികളുടെ ആക്രമണം രൂക്ഷമാകുന്ന കാലമാണ് വസന്തകാലം. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള ഈ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Thu, 03 Oct 2024 - 08min - 4257 - സിഡ്നിയിലെ പലസ്തീന് അനുകൂല റാലിക്ക് അനുമതി നല്‍കാനാവില്ലെന്ന് പൊലിസ്; സുരക്ഷാ ആശങ്കയെന്ന് വിശദീകരണംWed, 02 Oct 2024 - 04min
- 4256 - ശരീര സൗന്ദര്യ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ദേശീയ ചാംപ്യനായി മലയാളി
പുരുഷന്മാരുടെ ശരീര സൗന്ദര്യമത്സരത്തില്‍ ഓസ്ട്രേലിയന്‍ ദേശീയ ചാംപ്യനായിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ വിബി ചന്ദ്രന്. 40 വയസിനു മേല്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തിലാണ് വിബി ചാംപ്യനായത്. എങ്ങനെയാണ് ഈ നേട്ടത്തിലേക്ക് എത്തിയതെന്നും, അതിനായി ഏതു തരം പരിശീലനമാണ് നടത്തിയതെന്നും വിബി ചന്ദ്രന് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേള്‍ക്കാം.
Wed, 02 Oct 2024 - 20min - 4255 - ഒരോദിവസവും ബ്രസ്റ്റ് ക്യാൻസർ ബാധിച്ച് മരിക്കുന്നത് 9 ഓസ്ട്രേലിയക്കാർ; സ്തനാർബുദ പരിശോധനയുടെ പ്രാധാന്യമറിയാം
സ്തനാർബുദ ബോധവൽക്കരണത്തിനായി മാറ്റി വെച്ചിരിക്കുന്ന മാസമാണ് ഒക്ടോബർ. സ്തനാർബുദ പരിശോധനയുടെ പ്രധാന്യത്തെപ്പറ്റിയും, ഓസ്ട്രേലിയയിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചും കാൻബറിയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ.ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Wed, 02 Oct 2024 - 07min - 4254 - സിഡ്നിയിലും മെല്‍ബണിലും ഹിസ്ബുള്ള പതാകകള്‍ വീശിയതിനെക്കുറിച്ച് അന്വേഷണം; പൗരന്മാരല്ലെങ്കില് വിസ റദ്ദാക്കുംTue, 01 Oct 2024 - 05min
- 4253 - ബലാത്സംഘം നേരിട്ട സ്ത്രീകൾക്ക് വൈദ്യ പരിശോധനക്കായി 9 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നെന്ന് റിപ്പോർട്ട്Mon, 30 Sep 2024 - 03min
- 4252 - ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്കുള്ള Work and Holiday വിസ: രജിസ്ട്രേഷൻ നാളെ തുടങ്ങും
ഇന്ത്യക്കാർക്കായുള്ള വർക്ക് ആൻഡ് ഹോളിഡേ വിസയുടെ രജിസ്ട്രേഷൻ ഒക്ടോബർ 1ന് ആരംഭിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ എങ്ങനെയെന്ന് അറിയാം, മുകളിലെ പ്ലയറിൽ നിന്നും...
Mon, 30 Sep 2024 - 08min - 4251 - പോക്കറ്റ് കാലിയാകാതെ എങ്ങനെ ഷോപ്പിംഗ് നടത്താം?: സൂപ്പർമാർക്കറ്റുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൻറെ വിശദാംശങ്ങൾ
കോൾസും വൂൾവർത്സുമടക്കമുള്ള സൂപ്പർമാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, സൂപ്പർമാർക്കറ്റുകൾക്കെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ ഉള്ളടക്കം എന്തൊണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Mon, 30 Sep 2024 - 08min - 4250 - നാണയപ്പെരുപ്പം കുറഞ്ഞു; എങ്കിലും പലിശ കുറയില്ല - കാരണം അറിയാം
ഓസ്ട്രേലിയയിലെ നാണയപ്പെരുപ്പം 2.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാങ്കിംഗ് പലിശനിരക്ക് കുറയ്ക്കാന്‍ ഈ മാറ്റം സഹായിക്കില്ല എന്നാണ് റിസര്‍വ് ബാങ്കും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് അത് എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Sun, 29 Sep 2024 - 07min - 4249 - നെഗറ്റീവ് ഗിയറിംഗ് വെട്ടിക്കുറയ്ക്കൽ വീണ്ടും ചർച്ചയാകുന്നു; ജനത്തെ വിഡ്ഢികളാക്കരുതെന്ന് സൂപ്പർമാർക്കറ്റുകളോട് പ്രധാനമന്ത്രി: ഓസ്ട്രേലിയ പോയവാരംSat, 28 Sep 2024 - 07min
- 4248 - നെഗറ്റീവ് ഗിയറിംഗിൽ പരിശോധനക്ക് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറർ; സാധാരണ നടപടിയെന്നും വിശദീകരണംFri, 27 Sep 2024 - 02min
- 4247 - ഓസ്ട്രേലിയന്‍ കാടും മേടും കയറാം: മലയാളി ഹൈക്കിംഗ് സംഘത്തിനൊപ്പം ഒരു യാത്ര...
ഓസ്ട്രേലിയന്‍ പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് ബുഷ് വാക്കിംഗ്, അല്ലെങ്കില്‍ ഹൈക്കിംഗ്. ഒട്ടേറെ ഹൈക്കിംഗ് കൂട്ടായ്മകളാണ് ഓസ്ട്രേലിയയിലുള്ളത്. അത്തരത്തില്‍ സിഡ്നിയിലുള്ള ഒരു മലയാളി ഹൈക്കിംഗ് സംഘത്തിന്റെ യാത്രാ വിശേഷങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Fri, 27 Sep 2024 - 07min - 4246 - ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ വിലക്കുറവ് Aldiയിൽ; കണ്ടെത്താൻ സർക്കാർ ചെലവഴിച്ചത് 1.1 മില്യൺThu, 26 Sep 2024 - 04min
- 4245 - നെഗറ്റീവ് ഗിയറിംഗ് മാറ്റുന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പൂര്‍ണ്ണമായി തള്ളാതെ പ്രധാനമന്ത്രിWed, 25 Sep 2024 - 04min
- 4244 - ഓസ്ട്രേലിയയിലെ നാണയപ്പെരുപ്പം മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; എങ്കിലും പലിശ കുറയില്ല - കാരണം ഇതാണ്
ഓസ്ട്രേലിയയിലെ നാണയപ്പെരുപ്പം 2.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാങ്കിംഗ് പലിശനിരക്ക് കുറയ്ക്കാന്‍ ഈ മാറ്റം സഹായിക്കില്ല എന്നാണ് റിസര്‍വ് ബാങ്കും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് അത് എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Wed, 25 Sep 2024 - 07min - 4243 - ഓസ്ട്രേലിയയിലെ പലിശ നിരക്കില്‍ മാറ്റമില്ല; അടുത്തെങ്ങും കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് RBA ഗവര്‍ണര്‍Tue, 24 Sep 2024 - 04min
- 4242 - Indigenous astronomy: How the sky informs cultural practices - ആകാശത്തിലെ 'ഇരുണ്ട എമു'വിനെ കണ്ടിട്ടുണ്ടോ? ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറിയാം...
Astronomical knowledge of celestial objects influences and informs the life and law of First Nations people. - ഇന്ത്യയിലെ പ്രാചീന ജ്യോതിശാസ്ത്രവുമായി ഏറെ സാമ്യമുള്ളവയാണ് ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തിന്റെ ജ്യോതിശാസ്ത്ര സമ്പ്രദായം. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്ന ഈ ജ്യോതിശാസ്ത്ര രീതികളെക്കുറിച്ച് കേള്‍ക്കാം.
Tue, 24 Sep 2024 - 10min - 4241 - ട്രഷറർ ഇടപെട്ട് പലിശ കുറയ്ക്കണമെന്നാവശ്യം; റിസർവ്വ് ബാങ്ക് യോഗം തുടരുന്നുMon, 23 Sep 2024 - 03min
- 4240 - ‘ഡിസ്കൗണ്ട് വാഗ്ദാനം വെറും തട്ടിപ്പ്’: കോൾസിനും വൂൾവർത്സിനുമെതിരെ നിയമനടപടി
കോൾസും വൂൾവർത്സും നടത്തുന്ന ഡിസ്കൗണ്ട് ക്യാമ്പെയിനുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) ആരോപിച്ചു. വില കൂട്ടിയിട്ടതിന് ശേഷം പ്രഖ്യാപിക്കുന്ന ഇത്തരം വിലക്കുറവുകൾക്കെതിരെയാണ് നിയമ നടപടി ആരംഭിച്ചത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Mon, 23 Sep 2024 - 03min - 4239 - ഓസ്ട്രേലിയൻ കുടിയേറ്റം കുറയ്ക്കാനുള്ള ശ്രമം ഫലം കണ്ടില്ല; 18 വയസിൽ താഴെയുള്ളവർക്ക് ഇനി ടീൻ Insta: പോയവാരത്തെ പ്രധാന ഓസ്ട്രേലിയൻ വാർത്തകൾSat, 21 Sep 2024 - 08min
- 4238 - സെൻറർലിങ്ക് ആനുകൂല്യങ്ങൾ ഇന്ന് മുതൽ വർദ്ധിച്ചു; 50 ലക്ഷത്തോളം പേർക്ക് നേട്ടംFri, 20 Sep 2024 - 03min
- 4237 - അന്‍വര്‍ തൊടുത്ത അമ്പ് കൊള്ളുന്നത് പിണറായിക്ക് തന്നെ; പിണറായിക്ക് പകരംവയ്ക്കാന്‍ കേരളത്തില്‍ ആരുമില്ല: MV ഗോവിന്ദന്
ഇടത് സ്വതന്ത്ര എം എല്‍ എ PV അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൊള്ളുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ നയം മാറ്റേണ്ട ആവശ്യമില്ലെന്നും, ഇതുപോലെ മുന്നോട്ടുപോയാല്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവോദയ ഓസ്ട്രേലിയയുടെ പരിപാടികള്‍ക്കായി സിഡ്നിയിലെത്തിയ ഗോവിന്ദന് മാസ്റ്റര്‍ എസ് ബി എസ് മലയാളവുമായി രാഷ്ട്രീയവിഷയങ്ങള്‍ സംസാരിച്ചത് കേള്‍ക്കാം...
Fri, 20 Sep 2024 - 13min - 4236 - അമേരിക്ക പലിശ കുറച്ചു; നിരക്ക് കുറക്കാൻ ഓസ്ട്രേലിയൻ റിസർവ്വ് ബാങ്കിന് മേൽ സമ്മർദ്ദംThu, 19 Sep 2024 - 04min
- 4235 - ഓസ്ട്രേലിയയിൽ ഹോളിഡേയ്ക്കൊപ്പം ജോലിയും; ഇന്ത്യക്കാർക്ക് ബാക്ക് പാക്കർ വിസ എങ്ങനെ ലഭിക്കുമെന്നറിയാം
ഇന്ത്യക്കാർക്കായി പ്രഖ്യാപിച്ച വർക്ക് ആൻഡ് ഹോളിഡേ വിസയുടെ അപേക്ഷ ഉടൻ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരിക്കുകയാണ്. ആർക്കൊക്കെ ഈ വിസക്ക് അപേക്ഷിക്കാമെന്നും, വിശദാംശങ്ങൾ എന്തൊക്കെയാണെന്നും മെൽബണിലെ ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിൽ മൈഗ്രേഷൻ ലോയറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
Thu, 19 Sep 2024 - 08min - 4234 - കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ്കെയര്‍ സൗജന്യമാക്കണമെന്ന് ശുപാര്‍ശ; സബ്സിഡി കൂട്ടണമെന്നും പ്രൊഡക്ടിവിറ്റി കമ്മീഷന്Wed, 18 Sep 2024 - 04min
- 4233 - ലഭിക്കുന്നത് മികച്ച വിദേശവരുമാനം; യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതില്‍ ആശങ്കയില്ലെന്ന് M.V.ഗോവിന്ദന് മാസ്റ്റര്‍
ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും കുടിയേറുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. നവോദയ ഓസ്ട്രേലിയയുടെ പരിപാടികള്‍ക്കായി സിഡ്നിയിലെത്തിയ അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിക്കുകയായിരുന്നു. ആ സംഭാഷണം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Wed, 18 Sep 2024 - 10min - 4232 - ഓസ്ട്രേലിയയും UAEയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു; ജീവിതച്ചെലവ് കുറയാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍Tue, 17 Sep 2024 - 03min
- 4231 - കേരളത്തില്‍ നിന്നുള്ള അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും 30% വരെ വില കൂടി: കാരണങ്ങള്‍ ഇവ...
നാണയപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വലഞ്ഞുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ മലയാളിക്ക്, ഓണാഘോഷത്തിനും ചിലവേറും. കേരളത്തില്‍ നിന്നുള്ള അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 30 ശതമാനം വരെ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ വന്നിരിക്കുന്നത്. വിലവര്‍ദ്ധനവിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം
Tue, 17 Sep 2024 - 09min - 4230 - ഫേസ്ബുക്കിലിടുന്ന ഫോട്ടോകള്‍ 'ചുരണ്ടി'യെടുക്കുന്നുണ്ടെന്ന് മെറ്റ; 'NO' പറയാൻ കഴിയില്ല
ഫേസ്ബുക്കിലെയും, ഇൻസ്റ്റഗ്രാമിലെയും ഫോട്ടോകളും, പോസ്റ്റുകളും അക്കൗണ്ടുടമകളുടെ അനുമതി ഇല്ലാതെ തന്നെ AI പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റ പാർലമെൻററി സമിതിക്ക് മുൻപാകെ വെളിപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നൽകുന്ന സ്വകാര്യതാ സംരക്ഷണം ഓസ്ട്രേലിയയിൽ ലഭ്യമല്ലെന്നും സമ്മതിച്ചു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Tue, 17 Sep 2024 - 06min - 4229 - NSWൽ അധ്യാപകർക്ക് AI സഹായം ലഭ്യമാക്കും; ആഴ്ചയിൽ നാല് മണിക്കൂർ ലാഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷMon, 16 Sep 2024 - 03min
- 4228 - പലിശ കുറയുമോ, അതോ കൂടുമോ? ആരെ വിശ്വസിക്കണമെന്നറിയാതെ ഹോം ലോണുള്ള ഓസ്ട്രലിയക്കാർ
വിദേശത്തുള്ള പല പ്രമുഖ ബാങ്കുകളും അടുത്തിടെ പലിശ കുറച്ചെങ്കിലും, ഓസ്ട്രേലിയയിൽ പലിശ കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ സമയമായിട്ടില്ല എന്നാണ് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. പലിശ നിരക്ക് സംബന്ധിച്ചുള്ള കാത്തിരിപ്പ് നിരവധിപ്പേരെയാണ് ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ചില ഓസ്ട്രേലിയൻ മലയാളികളുടെ സാഹചര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
Mon, 16 Sep 2024 - 10min - 4227 - ഓൺലൈൻ തട്ടിപ്പ് തടയാത്ത കമ്പനികൾക്ക് 50 മില്യൺ വരെ പിഴ, യുദ്ധവിരുദ്ധ റാലിയിൽ അക്രമം; ഓസ്ട്രേലിയ പോയവാരംSat, 14 Sep 2024 - 06min
- 4226 - റോബോഡെബ്റ്റ് പദ്ധതി: വീഴ്ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി, ഒരാളുടെ ശമ്പളം വെട്ടിക്കുറച്ചുFri, 13 Sep 2024 - 03min
- 4225 - ഇത് ഞങ്ങളുടെ ഓണം വൈബ്! ഓസ്ട്രേലിയയിലെ പുതുതലമുറ മലയാളികൾ ഓണമാഘോഷിക്കുന്നത് ഇങ്ങനെ...
ഓസ്ട്രേലിയയിലെ രണ്ടാം തലമുറ ഓണത്തിന് കേരളീയ വസ്ത്രങ്ങൾ ധരിക്കുന്നതും സദ്യ ഒരുക്കുന്നതുമായ അനുഭവങ്ങൾ പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Fri, 13 Sep 2024 - 11min - 4224 - ഓണാരവങ്ങളൊരുക്കി, ഓസ്ട്രേലിയയില്‍ നിന്നും ഈ ഓണപ്പാട്ടുകള്‍...
ഓണപ്പാട്ടുകള്‍ എല്ലാക്കാലത്തും ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ്. ചൊല്ലിപ്പകര്ന്ന പാട്ടുകളില്‍ നിന്ന് ഓണക്കാസറ്റുകളും, സിഡികളും കഴിഞ്ഞ് ഇപ്പോള്‍ ഓണ്‍ലൈനിലാണ് ഓണപ്പാട്ടുകള്‍ പുറത്തിറങ്ങുന്നത്. ഈ ഓണത്തിന് ഓസ്ട്രേലിയന്‍ മലയാളിളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ രണ്ട് ഓണപ്പാട്ടുകളെക്കുറിച്ച് കേള്‍ക്കാം.
Fri, 13 Sep 2024 - 09min - 4223 - അഫ്ഗാൻ യുദ്ധം: ഒൻപത് ഓസ്ട്രേലിയൻ സൈനികരുടെ മെഡലുകൾ തിരികെ വാങ്ങിThu, 12 Sep 2024 - 03min
Podcasts ähnlich wie SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
- El Partidazo de COPE COPE
- Herrera en COPE COPE
- Es la Mañana de Federico esRadio
- La Noche de Dieter esRadio
- Hondelatte Raconte - Christophe Hondelatte Europe 1
- Get Money Gilded Audio & Acast Studios
- La rosa de los vientos OndaCero
- Más de uno OndaCero
- La Zanzara Radio 24
- Appels sur l'actualité RFI
- Priorité santé RFI
- Radio Foot Internationale RFI
- Les histoires incroyables de Pierre Bellemare RTL
- L'Heure Du Crime RTL
- El Larguero SER Podcast
- Nadie Sabe Nada SER Podcast
- SER Historia SER Podcast
- Todo Concostrina SER Podcast
- 安住紳一郎の日曜天国 TBS RADIO
- 辛坊治郎 ズーム そこまで言うか! ニッポン放送
- 飯田浩司のOK! Cozy up! Podcast ニッポン放送
Andere Nachrichten und Politik Podcasts
- The Ray Hadley Morning Show 2GB
- Ben Fordham Live on 2GB Breakfast Radio 2GB
- The Bolt Report Sky News Australia / NZ
- You Cannot Be Serious Sam Newman
- Dateline NBC NBC News
- Credlin Sky News Australia / NZ
- Nights with John Stanley 2GB & 4BC
- Paul Murray Live Sky News Australia / NZ
- The Tucker Carlson Show Tucker Carlson Network
- Ukraine: The Latest The Telegraph
- The Megyn Kelly Show SiriusXM
- Global News Podcast BBC World Service
- Sky Sports Radio's Big Sports Breakfast Sky Sports Radio
- The Dan Bongino Show Cumulus Podcast Network | Dan Bongino
- Australia Overnight with Clinton Maynard 2GB
- 3AW Mornings with Tom Elliott 3AW
- Late Night Live - Full program podcast ABC listen
- SBS Indonesian - SBS Bahasa Indonesia SBS
- UFO WARNING UFO WARNING
- The Sean Hannity Show Sean Hannity
SBS Arabic24 Podcasts
- SBS Vietnamese - SBS Việt ngữ SBS
- SBS Cantonese - SBS廣東話節目 SBS
- SBS Nepali - एसबीएस नेपाली पोडकास्ट SBS
- SBS Mandarin - SBS 普通话电台 SBS
- SBS Tigrinya - ኤስ.ቢ.ኤስ ትግርኛ SBS
- SBS Bangla - এসবিএস বাংলা SBS
- SBS Bulgarian - SBS на Български SBS
- SBS Lao - SBS ພາສາລາວ SBS
- SBS Tamil - SBS தமிழ் SBS
- SBS Hindi SBS
- SBS Japanese - SBSの日本語放送 SBS